Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘റീസെറ്റ് യുവർ ഫ്യൂച്ചർ’ ‘ഗൾഫ്മാധ്യമം’ വെബിനാർ ഇന്ന്

text_fields
bookmark_border
വൈകീട്ട് 4ന് സൂം പ്ലാറ്റ് ഫോമിൽ നടക്കുന്ന പരിപാടി ഡോ. അലക്സാണ്ടർ ജേക്കബ് ഉദ്ഘാടനം ചെയ്യും
‘റീസെറ്റ് യുവർ ഫ്യൂച്ചർ’  ‘ഗൾഫ്മാധ്യമം’  വെബിനാർ ഇന്ന്
cancel
camera_alt

സ്കൂളുകൾ മുഖേനയുള്ള രജിസ്ട്രേഷൻ ക്യാമ്പയിനിന്‍റെ ഭാഗമായി ന്യൂമില്ലേനിയം സ്കൂൾ പ്രിൻസിപ്പൽ ഡോ. അരുൺ കുമാർ ശർമക്ക് രജിസ്ട്രേഷൻ ഫോം കൈമാറുന്നു 

മനാമ: അറിവുനേടുക എന്നതിനൊപ്പം മികച്ച ഒരു കരിയര്‍ സ്വന്തമാക്കാനും ഉപരിപഠന സാധ്യതകളെ കണ്ടെത്താനും വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമായി ഗൾഫ്മാധ്യമം ഒരുക്കുന്ന പ്രത്യേക വെബിനാർ 'റീസെറ്റ് യുവർ ഫ്യൂച്ചർ' ഇന്ന് നടക്കും. വൈകീട്ട് നാലിന് സൂം പ്ലാറ്റ് ഫോം വഴി നടക്കുന്ന വെബിനാർ മുൻ ഐ.പി.എസ് ഉദ്യോഗസ്ഥൻ ഡോ. അലക്സാണ്ടർ ജേക്കബ് ഉദ്ഘാടനം ചെയ്യും. പത്ത്, പ്ലസ് വൺ, പ്ലസ് ടു കഴിഞ്ഞവരും നിലവിൽ പഠിച്ചു കൊണ്ടിരിക്കുന്നവരുമായ എല്ലാ വിദ്യാർഥികൾക്കും സൗജന്യ രജിസ്ട്രേഷൻ മുഖേന ഈ വെബിനാറിൽ പങ്കെടുക്കാം.

ഭാവിയില്‍ ആരാവണം, അനുയോജ്യമായ കോഴ്‌സ് ഏതാണ്, ഏത് സ്ഥാപനത്തില്‍ പ്രവേശനം നേടണം, എളുപ്പം ജോലി സാധ്യതയുള്ള കോഴ്സ് ഏതാണ്... തുടങ്ങി ഉപരിപഠനവുമായി ബന്ധപ്പെട്ടു മനസ്സില്‍ ഉയരുന്ന എല്ലാവിധ ചോദ്യങ്ങൾക്കും ആശങ്കകൾക്കും വ്യക്തമായ മറുപടി വെബിനാറിലൂടെ നിങ്ങൾക്ക് ലഭിക്കും.

വിവിധ മേഖലകളിൽ പ്രശസ്തരായ മൂന്ന് വിദഗ്ദ്ധരാണ് വെബിനാറിൽ സംവദിക്കുന്നത്. പ്രമുഖ സൈക്കോളജിസ്റ്റും ചൈൽഡ് ഡെവലപ്മെന്‍റ് എക്സ്പേർട്ടുമായ ആരതി സി. രാജരത്നം, ഹിപ്നോസിസ് മെന്‍റായ മാജിക് ലിയോ, ഇന്‍റർനാഷനൽ എജുക്കേഷനൽ വിദഗ്ദനും സിജി കരിയർ കൗൺസിലറുമായ ഡോ. ശരീഫ് പൊവ്വലും നിങ്ങൾക്ക് വേണ്ടി സംസാരിക്കാനെത്തും. പങ്കെടുക്കാൻ താല്പര്യമുള്ളവർ നൽകിയിട്ടുള്ള ലിങ്ക് (https://madhyamam.com/webtalk2026) വഴി രജിസ്റ്റർ ചെയ്യണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ‘Reset Your Future’ Gulf madhyamam webinar today
Next Story