‘റീസെറ്റ് യുവർ ഫ്യൂച്ചർ’ വെബിനാർ ആശങ്കകൾ വേണ്ട; മികച്ചതേതെന്ന് പറയാൻ ഡോ. ശരീഫ് പൊവ്വലുമെത്തും
text_fieldsമനാമ: വിദ്യാഭ്യാസ മേഖലയിലും കരിയർ ഗൈഡൻസ് രംഗത്തും ശ്രദ്ധേയനായ ഡോ. ശരീഫ് പൊവ്വൽ ഗൾഫ്മാധ്യമം സംഘടിപ്പിക്കുന്ന ‘റീസെറ്റ് യുവർ ഫ്യൂച്ചർ’ വെബിനാറിൽ കുട്ടികളുമായി സംവദിക്കാനെത്തും. ആശങ്കകളെ കരിയർ സ്ട്രാറ്റജിയാക്കാനുള്ള വിഷയത്തെ (Turning Confusion to Career Strategy) ആസ്പദമാക്കി തന്ത്രങ്ങളുമായി അദ്ദേഹം ക്ലാസ് നയിക്കും. നിലവിൽ ദുബായിലെ വി സോൺ ഇന്റർനാഷണലിൽ ഓപ്പറേഷൻസ് മാനേജരായി സേവനമനുഷ്ഠിക്കുന്ന ശരീഫ് ബാംഗ്ലൂരിലെ പ്രശസ്തമായ ക്രിസ്തു ജയന്തി കോളേജിൽ അസിസ്റ്റന്റ് പ്രൊഫസറായി പ്രവർത്തിച്ചിരുന്നു. മികച്ച ഒരു അക്കാദമിക് പശ്ചാത്തലവുമായാണ് കോർപ്പറേറ്റ് മേഖലയിൽ നിലവിൽ തന്റെ സാന്നിധ്യം അറിയിക്കുന്നത്.
കേന്ദ്ര സർവകലാശാലയിൽ നിന്ന് വിദ്യാഭ്യാസത്തിൽ പിഎച്ച്.ഡി കരസ്ഥമാക്കിയ ഡോ. ശരീഫ് പൊവ്വൽ, പൊളിറ്റിക്കൽ സയൻസിലും സൈക്കോളജിയിലും ബിരുദാനന്തര ബിരുദങ്ങളും എം.എഡും പൂർത്തിയാക്കിയിട്ടുണ്ട്. എജുക്കേഷണൽ ടെക്നോളജി, എഡ്യൂക്കേഷണൽ സൈക്കോളജി, കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് എന്നീ മേഖലകളിലാണ് അദ്ദേഹം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
കഴിഞ്ഞ 13 വർഷമായി കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ സന്നദ്ധ സംഘടനയായ സിജിയിലൂടെ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് അദ്ദേഹം മാർഗ്ഗനിർദ്ദേശം നൽകിവരുന്നു. 'ബിയോണ്ട് ദി ബോർഡർ - എ റോഡ് മാപ്പ് ടു കരിയർ' എന്ന പുസ്തകം അദ്ദേഹം രചിച്ചിട്ടുണ്ട്. വിവിധ അന്താരാഷ്ട്ര ജേണലുകളിൽ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ള അദ്ദേഹം, പ്രമുഖ ദിനപത്രങ്ങളിലും ആനുകാലികങ്ങളിലും കരിയർ കോളങ്ങൾ സ്ഥിരമായി എഴുതി വരുന്നു. കേരള സർക്കാരിന്റെ കരിയർ പ്രോജക്റ്റിൽ ട്രെയിനറായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
പരിപാടിയിലേക്കുള്ള പ്രവേശനം തികച്ചും സൗജന്യമാണ്. പങ്കെടുക്കാൻ താല്പര്യമുള്ളവർ madhyamam.com/webtalk2026 എന്ന ലിങ്ക് വഴിയോ ക്യു.ആർ കോഡ് സ്കാൻ ചെയ്തോ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

