വാട്ടർ ടാങ്കിൽ അഭയം തേടിയയാളെ രക്ഷിച്ചത് സാഹസികമായി
text_fieldsകെട്ടിടത്തിനുമുകളിൽ
കുടുങ്ങിയയാളെ സിവിൽ
ഡിഫൻസ് രക്ഷിച്ചപ്പോൾ
മനാമ: മാർക്കറ്റിലെ തീപിടിത്തത്തിൽനിന്ന് രക്ഷപ്പെടാനായി കെട്ടിടത്തിനുമുകളിലെ വാട്ടർടാങ്കിൽ അഭയം തേടിയയാളെ സിവിൽ ഡിഫൻസ് രക്ഷിച്ചത് സാഹസികമായാണ്.
അഞ്ച് മണിക്കൂറിലധികമാണ് ഏഷ്യക്കാരനായ ഇയാൾ വാട്ടർടാങ്കിൽ കിടന്നത്. തീ വ്യാപിച്ചതോടെ കെട്ടിടത്തിന്റെ മേൽക്കൂരയിൽനിന്ന് അഗ്നിശമന സേനാംഗങ്ങൾക്കുനേരെ ഇദ്ദേഹം കൈവീശി ശ്രദ്ധയാകർഷിച്ചിരുന്നു. എന്നാൽ, തീ ആളിപ്പടർന്നതോടെ ചൂടിൽനിന്ന് രക്ഷപ്പെടാനായി വാട്ടർ ടാങ്കിൽ അഭയം തേടുകയായിരുന്നു.
ഏറെ പണിപ്പെട്ടാണ് രക്ഷാസംഘങ്ങൾ, കെട്ടിടത്തിനുള്ളിൽ പ്രവേശിച്ച് ഇയാളെ രക്ഷിച്ചത്. തീപിടിത്തമുണ്ടായ നാലുമുതൽ പുലർച്ച വരെ സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ വിശ്രമമില്ലാത്ത രക്ഷാപ്രവർത്തനത്തിലായിരുന്നു. കെട്ടിടത്തിനു മുകളിൽ കുടുങ്ങിയവരെ ലാഡർ ഉപയോഗിച്ചാണ് താഴെയിറക്കിയത്.
പുക ശ്വസിച്ച് തളർന്നയാളുകളെ ആശുപത്രിയിലാക്കുകയും ചെയ്തു. കെട്ടിടത്തിനു മുകളിൽനിന്ന് ചാടിയ ആളുകളെയും ആശുപത്രിയിലെത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

