റിപ്പബ്ലിക് ദിനാശംസകൾ നേർന്ന് ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ
text_fieldsപ്രതീകാത്മക ചിത്രം
മനാമ: ഇന്ത്യയുടെ 76ാം റിപ്പബ്ലിക് ദിനം ആഘോഷത്തിൽ ആശംസകളുമായി ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ. ജനാധിപത്യ വഴിയിലൂടെ രാജ്യത്ത് പുരോഗതിയും വികസനവും സാധ്യമാക്കാൻ കഴിയട്ടെയെന്നും ജനാധിപത്യ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തേണ്ട സാഹചര്യമാണ് ഇന്ന് ഇന്ത്യയിൽ നിലനിൽക്കുന്നതെന്നും അസോസിയേഷൻ അറിയിച്ചു. ജനപ്രതിനിധികൾ രാജ്യത്തോടും ജനങ്ങളോടും കൂറുള്ളവരായിരിക്കുകയും ഇന്ത്യക്കാരെ ഒറ്റ സമൂഹമായി കാണുകയും അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഐക്യത്തോടെ പ്രവർത്തിക്കുകയും ചെയ്യേണ്ടതുണ്ട്.
രാജ്യത്തിന്റെ വികസനത്തിനും അഖണ്ഡതക്കും പുരോഗതിക്കുമായി ഭരണാധികാരികൾ ശ്രമിക്കേണ്ടതുണ്ടെന്നും അത്തരത്തിൽ ജനാധിപത്യബോധവും പൗരബോധവും വളരേണ്ടതുണ്ടെന്നും ഫ്രൻഡ്സ് അസോസിയേഷൻ പുറത്തിറക്കിയ റിപ്പബ്ലിക് ദിന സന്ദേശത്തിൽ അഭിപ്രായപ്പെട്ടു.
ജനാധിപത്യ ഇന്ത്യക്ക് കൂടുതൽ മതേതര പാതയിലൂടെ മുന്നോട്ട് നീങ്ങാൻ സാധിക്കട്ടെയെന്നും ആശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

