ഇന്ത്യൻ ക്ലബിൽ റിപ്പബ്ലിക് ദിനാഘോഷം
text_fieldsഇന്ത്യൻ ക്ലബിൽ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി പതാക ഉയർത്തിയപ്പോൾ
മനാമ: ഇന്ത്യയുടെ 75ാമത് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ഇന്ത്യൻ ക്ലബിൽ പ്രസിഡന്റ് കാഷ്യസ് പെരേര പതാക ഉയർത്തി. ജനറൽ സെക്രട്ടറി അനിൽകുമാർ ആർ., വൈസ് പ്രസിഡന്റ് ജോസഫ് ജോയ്, അസി. ജനറൽ സെക്രട്ടറി ഗോപകുമാർ, അസി. ട്രഷറർ ബിജോയ് കാമ്പ്രത്ത്, എന്റർടെയിൻമെന്റ് സെക്രട്ടറി എസ്. നന്ദകുമാർ, അസി. എന്റർടെയിൻമെന്റ് സെക്രട്ടറി റൈസൺ വർഗീസ്, ബാഡ്മിന്റൺ സെക്രട്ടറി അരുണാചലം ടി., ക്രിക്കറ്റ് സെക്രട്ടറി അജയ് കുമാർ വി.എൻ., എക്സിക്യൂട്ടിവ് അംഗങ്ങൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു. പ്രസിഡന്റ് കാഷ്യസ് പെരേര റിപ്പബ്ലിക് ദിന ആശംസകൾ നേർന്നു.

