‘നാനാത്വത്തിൽ ഏകത്വം’ ഉയർത്തിക്കാട്ടി ന്യൂ ഹൊറൈസൺ സ്കൂളിൽ റിപ്പബ്ലിക് ദിനാഘോഷം
text_fieldsറിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ന്യൂ ഹൊറിസോൺ സ്കൂളിലെ വിദ്യാർഥികൾ നടത്തിയ പരിപാടിയിൽനിന്ന്
മനാമ: നാനാത്വത്തിൽ ഏകത്വം’ ഉയർത്തിക്കാട്ടി ഇന്ത്യൻ റിപ്പബ്ലിക് ദിനം ആഘോഷമാക്കി ന്യൂ ഹൊറൈസൺ സ്കൂൾ. രാജ്യത്തിന്റെ ദേശീയാഭിമാനവും സാംസ്കാരിക സമ്പന്നതയും വിദ്യാഭ്യാസ മികവും ഉയർത്തിപ്പിടിച്ചായിരുന്നു സിഞ്ച് കാമ്പസിലെ വർണാഭമായ ആഘോഷം.
ബഹ്റൈൻ ദേശീയ ഗാനാലാപനം, പ്രാർഥനഗീതം എന്നിവയോടെ ആരംഭിച്ച പരിപാടിയിൽ ചെയർമാൻ ജോയ് മാത്യൂസ്, പ്രിൻസിപ്പൽ ഡോ. വന്ദന സതീഷ്, വൈസ് പ്രിൻസിപ്പൽ ഡോ. നിർമല ആഞ്ചലോസ് എന്നിവരുടെ നേതൃത്വത്തിൽ പതാക ഉയർത്തി.
വിദ്യാർഥികളുടെ മാർച്ച് പാസ്റ്റ് സംഘാടന മികവുകൊണ്ടും അച്ചടക്കം കൊണ്ടും നയനമനോഹരമായി.
ഇന്ത്യൻ ബഹുസ്വരതയെയും ഐക്യത്തെയും സംസ്കാരത്തെയും ഉയർത്തിപ്പിടിച്ച് വിദ്യാർഥികൾ നടത്തിയ കലാപ്രകടനങ്ങൾ സദസ്സിനെ അത്ഭുതപ്പെടുത്തി. ഭരണഘടനയുടെ ആമുഖം വായിച്ചും പ്രസംഗങ്ങൾ നടത്തിയും നീതി, സ്വാതന്ത്ര്യം, സമത്വം, സഹോദര്യം എന്നീ തത്ത്വങ്ങളെ വിദ്യാർഥികൾ ശക്തമായി ഉയർത്തിപ്പിടിച്ചും ആഘോഷത്തിന് മാറ്റുകൂട്ടി.
ദേശീയബോധത്തെയും സാമൂഹിക ഉത്തരവാദിത്തങ്ങളെയും മുൻനിർത്തി പ്രിൻസിപ്പൽ ഡോ. വന്ദന സതീഷ്, ചെയർമാൻ ജോയ് മാത്യൂസ് എന്നിവർ പ്രസംഗിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

