റിപ്പബ്ലിക് ദിനാഘോഷ നിറവിൽ പ്രവാസികൾ
text_fieldsമനാമ: ഇന്ത്യയുടെ 74ാമത് റിപ്പബ്ലിക് ദിനം ബഹ്റൈനിലെ ഇന്ത്യൻ പ്രവാസികളും ആഘോഷിച്ചു. ഇന്ത്യൻ എംബസിയുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ഇന്ത്യൻ എംബസിയിൽ നടന്ന ചടങ്ങിൽ അംബാസഡർ പീയൂഷ് ശ്രീവാസ്തവ ദേശീയപതാക ഉയർത്തി. രാഷ്ട്രപതി ദ്രൗപദി മുർമുവിെന്റ സന്ദേശവും അദ്ദേഹം വായിച്ചു. വിവിധ സംഘടനകളെയും സ്കൂളുകളെയും തൊഴിൽ മേഖലകളെയും പ്രതിനിധാനംചെയ്ത് 1000ലധികം പ്രവാസികൾ എംബസിയിലെ ചടങ്ങിനെത്തിയിരുന്നു.
ഇന്ത്യൻ എംബസിയിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷത്തിൽനിന്ന്
കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തനങ്ങൾ വിശദീകരിക്കുന്ന ഐ.സി.ആർ.എഫ് ബുള്ളറ്റിൻ അംബാസഡർ പ്രകാശനം ചെയ്തു. ഇന്ത്യൻ സ്കൂളുകളിൽനിന്നുള്ള വിദ്യാർഥികൾ ദേശീയഗാനം ആലപിച്ചു. ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ എംബസി സംഘടിപ്പിച്ച വിരുന്നിൽ ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി പങ്കെടുത്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ ഉഭയകക്ഷി ബന്ധത്തെ അദ്ദേഹം പ്രകീർത്തിച്ചു.
ഇന്ത്യൻ ക്ലബ്
ഇന്ത്യൻ ക്ലബിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷം
ഇന്ത്യൻ ക്ലബിൽ നടന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി സതീഷ് ഗോപിനാഥ് ദേശീയപതാക ഉയർത്തി. പ്രസിഡന്റ് കെ.എം. ചെറിയാൻ റിപ്പബ്ലിക് ദിന സന്ദേശം നൽകി.
ലാല്‍ കെയേഴ്സ്
ലാല്‍ കെയേഴ്സ് സംഘടിപ്പിച്ച റിപ്പബ്ലിക് ദിനാഘോഷത്തിൽ കോഓഡിനേറ്റര്‍ ജഗത് കൃഷ്ണകുമാരന്‍ സന്ദേശം നല്കി. പ്രസിഡന്റ് എഫ്.എം. ഫൈസൽ അധ്യക്ഷത വഹിച്ചു. ഡിറ്റോ ഡേവിസ്, ഗോപേഷ് അടൂര്‍, വിഷ്ണു വിജയന്, തോമസ് ഫിലിപ്പ്, പ്രജില്‍ പ്രസന്നന് എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി ഷൈജു കന്പ്രത്ത് സ്വാഗതവും ട്രഷര്‍ അരുണ്‍ ജി. നെയ്യാര്‍ നന്ദിയും പറഞ്ഞു. വൈശാഖ്, ജ്യോതിഷ് എന്നിവര്‍ ചേര്‍ന്ന് അംഗങ്ങള്‍ക്ക് കേക്ക് വിതരണം ചെയ്തു.
ഇർഷാദുൽ മുസ്ലിമീൻ മദ്റസ
സമസ്ത ബഹ്റൈൻ മനാമ ഇർഷാദുൽ മുസ്ലിമീൻ മദ്റസയിൽ നടന്ന ചടങ്ങിൽ സദർ മുഅല്ലിം അഷ്റഫ് അൻവരി ചേലക്കര റിപ്പബ്ലിക് ദിന സന്ദേശം നൽകി. ശറഫുദ്ദീൻ മൗലവി, ഖാസിം മൗലവി, അബ്ദുറഹ്മാൻ മൗലവി, കാദർ മൗലവി, അൻവർ ഹുദവി, നവാസ് കുണ്ടറ, ജാഫർ കൊയ്യോട് എന്നിവർ നേതൃത്വം നൽകി.
ബഹ്റൈൻ കേരളീയ സമാജം
ബഹ്റൈൻ കേരളീയ സമാജത്തിൽ പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള ദേശീയപതാക ഉയർത്തുന്നു
ബഹ്റൈൻ കേരളീയ സമാജത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള ദേശീയപതാക ഉയർത്തി. ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, വൈസ് പ്രസിഡന്റ് ദേവദാസ് കുന്നത്ത്, ട്രഷറർ ആഷ് ലി കുര്യൻ തുടങ്ങിയവർ പങ്കെടുത്തു.
ജി.എസ്.എസ്
ബഹ്റൈൻ ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ നടന്ന ചടങ്ങിൽ ചെയർമാൻ കെ. ചന്ദ്രബോസ് ദേശീയപതാക ഉയർത്തി. ജനറൽ സെക്രട്ടറി രാജേഷ്, ട്രഷറർ ജോസ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
കെ.സി.എ
കേരള കാത്തലിക് അസോസിയേഷൻ (കെ.സി.എ) അങ്കണത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് നിത്യൻ തോമസ് ദേശീയപതാക ഉയർത്തി റിപ്പബ്ലിക് ദിന സന്ദേശം നൽകി. വൈസ് പ്രസിഡന്റ് തോമസ് ജോൺ, എന്റർടൈൻമെന്റ് സെക്രട്ടറി ജിതിൻ ജോസ്, കെ.സി.എ സ്പോൺസർഷിപ് കമ്മിറ്റി ചെയർമാൻ സേവി മാത്തുണ്ണി, ഇേന്റണൽ ഓഡിറ്റർ കെ.ഇ. റിച്ചാർഡ്, മുൻ പ്രസിഡന്റുമാരായ റോയ് സി. ആന്റണി, ജെയിംസ് ജോൺ, മുൻ ജനറൽ സെക്രട്ടറി സോവിച്ചൻ ചേന്നാട്ടുശേരി തുടങ്ങിയവർ പങ്കെടുത്തു. ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

