ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു
text_fieldsഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ സംഘടിപ്പിച്ച
റിപ്പബ്ലിക് ദിനാഘോഷം
മനാമ: ഗുരുദേവ സോഷ്യൽ സൊസൈറ്റി ഇന്ത്യയുടെ 77ാമത് റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി ഇന്ത്യയെ അറിയുവാനും ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രം കുട്ടികൾക്ക് പകർന്നു നൽകാനുമായി വനിത വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ വിപുലമായ രീതിയിൽ റിപ്പബ്ലിക് ദിനം സംഘടിപ്പിച്ചു.
ദേശഭക്തിഗാനങ്ങൾ, സംവാദം, പ്രശ്നോത്തരി, പ്രച്ഛന്നവേഷ പ്രദർശനം എന്നിവ ചടങ്ങുകൾക്ക് മാറ്റുകൂട്ടി. വനിതാ വിഭാഗം പ്രസിഡന്റ് ശ്രീജയ് ബിനോ അധ്യക്ഷതവഹിച്ചു. മുതിർന്ന കുടുംബാംഗം അനിൽ പി റിപ്പബ്ലിക് ദിന സന്ദേശം നൽകുകയുണ്ടായി. കോഓഡിനേറ്റർമാരായ ദേവദത്തൻ, രജീഷ് പട്ടാഴി എന്നിവർ നിയന്ത്രിച്ച ചടങ്ങിൽ, സൊസൈറ്റി ചെയർമാൻ സനീഷ് കുറുമുള്ളില്, ജനറൽ സെക്രട്ടറി ബിനുരാജ് രാജൻ എന്നിവർ ആശംസ അറിയിച്ചു.
ആശ ശിവകുമാർ സ്വാഗതവും വിദ്യ രാജേഷ് നന്ദിയും രേഖപ്പെടുത്തി ചടങ്ങുകൾക്ക് രാജ്കൃഷ്ണൻ അവതാരകനായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

