കോടതികളിൽ കെട്ടിക്കിടക്കുന്ന കേസുകളിൽ കുറവെന്ന് റിപ്പോർട്ടുകൾ
text_fieldsമനാമ: ബഹ്റൈനിലെ കോടതികളിൽ കെട്ടിക്കിടക്കുന്ന കേസുകളിൽ വലിയ കുറവെന്ന് റിപ്പോർട്ടുകൾ. 2023, 2024 വർഷത്തിൽ ആകെ രാജ്യത്തെ കോടതികൾ പരിഹരിച്ചത് 119000 കേസുകളെന്ന് നീതിന്യായ, ഇസ്ലാമിക് കാര്യ, എൻഡോവ്മെന്റ് മന്ത്രി നവാഫ് അൽ മആദ പറഞ്ഞു.
നിലവിൽ കെട്ടിക്കിടക്കുന്ന കേസുകളിൽ തീർപ്പാകാതെ കിടക്കുന്നത് 10215 എണ്ണം മാത്രമാണ്. പാർലമെന്റ് അംഗം ജലാൽ കാദെം അൽ മഹ്ഫൂദ് സമർപ്പിച്ച പാർലമെന്ററി ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.
സിവിൽ, ക്രിമിനൽ, ശരീഅത്ത് കോടതികളിൽ ഫയൽ ചെയ്തതും തീർപ്പാക്കിയതുമായ കേസുകളുടെ എണ്ണത്തെക്കുറിച്ചാണ് മന്ത്രി ശൂറ കൗൺസിൽ യോഗത്തിൽ വിശദീകരണം നൽകിയത്. വേഗത്തിലും സുതാര്യമായും നീതി നടപ്പാക്കുന്നതിൽ സുപ്രീം ജുഡീഷ്യൽ കൗൺസിലിനെ പിന്തുണക്കുന്നതിൽ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി പറഞ്ഞു.
കൂടാതെ കോടതി നടപടിക്രമങ്ങൾ എളുപ്പത്തിലാക്കാൻ ഡിജിറ്റൽ പരിവർത്തനത്തിന് ശ്രമിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഔദ്യോഗിക കണക്കുകൾപ്രകാരം 2023ൽ തീർപ്പാക്കിയത് 57615 കേസുകളാണ്. എന്നാൽ 2024ൽ 60400 കേസുകൾ പരിഹരിച്ചു. ഫയൽ ചെയ്തതിനെക്കാൾ 2785 കേസുകൾ അധികമായാണ് തീർപ്പാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

