പ്രശസ്ത ഓർത്തോപീഡിക് വിദഗ്ധൻ ഡോ. ഗോകുൽ വിനോദ് കിംസ്ഹെൽത്തിൽ
text_fieldsഡോ. ഗോകുൽ വിനോദ്
മനാമ: പ്രശസ്ത ഓർത്തോപീഡിക് വിദഗ്ധനായ ഡോ. ഗോകുൽ വിനോദ് കിംസ് ഹെൽത്തിൽ സ്പെഷ്യലിസ്റ്റ് ഓർത്തോപീഡിക്സ് വിഭാഗത്തിൽ സേവനമാരംഭിച്ചു. അസ്ഥിരോഗ ചികിത്സയിലും ശസ്ത്രക്രിയകളിലുമുള്ള അദ്ദേഹത്തിന്റെ വൈദഗ്ധ്യം കിംസ്ഹെൽത്തിലെ ഓർത്തോപീഡിക് വിഭാഗത്തിന് കൂടുതൽ കരുത്തുപകരും.
അസ്ഥിരോഗ ചികിത്സാരംഗത്തെ സങ്കീർണമായ നിരവധി ചികിത്സകളിൽ ഡോ. ഗോകുൽ വിനോദ് വിദഗ്ധനാണ്.
എല്ലുകൾക്കുണ്ടാകുന്ന പരിക്കുകളും ഒടിവുകളും, സന്ധികളുടെയും ലിഗമെന്റുകളുടെയും ചികിത്സ, സന്ധിവാതവും ജീർണിക്കുന്ന സന്ധിരോഗങ്ങളും, നട്ടെല്ലിന്റെ ചികിത്സയും പരിചരണവും, ലാസറേഷൻ മൂലമുള്ള മുറിവുകളും ടെൻഡൻ തകരാറുകളും പരിഹരിക്കുന്നതിനുള്ള ശസ്ത്രക്രിയകൾ, ആംപ്യൂട്ടേഷൻ ശസ്ത്രക്രിയകളും ശസ്ത്രക്രിയക്ക് ശേഷമുള്ള പരിചരണവും, സന്ധികൾ സംബന്ധിച്ച ശസ്ത്രക്രിയകൾ തുടങ്ങി ഓർത്തോപീഡിക് സംബന്ധമായ എല്ലാ മേഖലകളിലും അദ്ദേഹം വൈദഗ്ധ്യം തെളിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

