മനാമ സെൻട്രൽ മാർക്കറ്റിൽ അറ്റകുറ്റപ്പണി ആരംഭിച്ചു
text_fieldsമനാമ: മനാമ സെൻട്രൽ മാർക്കറ്റിൽ സമഗ്ര അറ്റകുറ്റപ്പണികൾ ആരംഭിച്ചതായി കാപിറ്റൽ സെക്രട്ടേറിയറ്റ് അറിയിച്ചു. എയർ കണ്ടീഷനിങ് സംവിധാനങ്ങൾ, മലിനജല ശൃംഖലകൾ, വൈദ്യുതി, ജല ഇൻസ്റ്റാളേഷനുകൾ എന്നിവ ഉൾപ്പെടെയുള്ള നവീകരണ പ്രവർത്തനങ്ങളാണ് നടത്തുക. വിപണിയുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും സേവനങ്ങളുടെ തുടർപ്രവർത്തനങ്ങൾ ഉറപ്പാക്കുന്നതിനും വേണ്ടിയാണ് അറ്റകുറ്റപ്പണികളെന്ന് സെക്രട്ടേറിയറ്റ് ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.
അറ്റകുറ്റപ്പണി നടക്കുന്ന കാലയളവിൽ ഉണ്ടാകാവുന്ന അസൗകര്യങ്ങളിൽ ഉപഭോക്താക്കളോടും വ്യാപാരികളോടും സെക്രട്ടേറിയറ്റ് ക്ഷമ ചോദിച്ചു. പദ്ധതി പൂർത്തിയാകുന്നതുവരെ സാങ്കേതിക സംഘങ്ങൾ പ്രവർത്തനങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും പൊതുജനങ്ങളുടെ സഹകരണത്തിന് നന്ദിയുണ്ടെന്നും സെക്രട്ടേറിയറ്റ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

