മുഹറഖിലെ പുനർനിർമിച്ച ഇസ അൽ കബീർ പള്ളി ഉദ്ഘാടനം ചെയ്തു
text_fieldsപുതുക്കി പണിത ഇസ അൽ കബീർ പള്ളി ഉദ്ഘാടനം ശൈഖ് അബ്ദുല്ല ബിൻ ഹമദ് ആൽ ഖലീഫ നിർവഹിക്കുന്നു
മനാമ: മുഹറഖ് സിറ്റിയിലെ പുനർനിർമിച്ച ഇസ അൽ കബീർ പള്ളി ഉദ്ഘാടനം ചെയ്തു. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ പ്രതിനിധിയായി അദ്ദേഹത്തിന്റെ പേഴ്സനൽ റെപ്രസന്റേറ്റിവ് ശൈഖ് അബ്ദുല്ല ബിൻ ഹമദ് ആൽ ഖലീഫയാണ് പള്ളി ഉദ്ഘാടനം നിർവഹിച്ചത്. ചടങ്ങിൽ പള്ളിയുടെ ഫലകം ശൈഖ് അബ്ദുല്ല അനാച്ഛാദനം ചെയ്യുകയും ഹമജ് രാജാവിന്റെ ആശംസകൾ അറിയിക്കുകയും ചെയ്തു.
ചരിത്രപ്രസിദ്ധമായ ഈ പള്ളി പുനർനിർമിച്ചതിലൂടെ രാജ്യത്തിന്റെ പൈതൃകവും പൂർവികരുമായുള്ള ആത്മബന്ധവും സംരക്ഷിക്കപ്പെട്ടതിൽ രാജാവ് അഭിമാനം കൊള്ളുന്നതായി അദ്ദേഹം വ്യക്തമാക്കി. ആധുനിക ബഹ്റൈന്റെ സ്ഥാപകനായ ശൈഖ് ഈസ ബിൻ അലി ആൽ ഖലീഫയുടെ സ്മരണാർഥം ഈ വർഷം ‘ഇസ അൽ കബീർ വർഷമായി’ ബഹ്റൈൻ ആചരിക്കുന്നുണ്ട്. ഈ വേളയിൽതന്നെയാണ് അദ്ദേഹത്തിന്റെ പേരിലുള്ള ഈ പള്ളിയുടെ ഉദ്ഘാടനവും നടത്താൻ സാധിച്ചത്. പുരാതന ബഹ്റൈനി വാസ്തുശിൽപ കലയും ആധുനിക സൗകര്യങ്ങളും ഒത്തുചേരുന്ന രീതിയിലാണ് പള്ളി പുനർനിർമിച്ചിരിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ ഖുർആൻ മനഃപാഠ കേന്ദ്രം ഈ പള്ളിയുടെ ഭാഗമായി പ്രവർത്തിക്കും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

