അനുസ്മരണ യോഗങ്ങൾ പകർത്തെഴുത്തിന് പ്രേരകമാകണം -ഐ.സി.എസ് ബഹ്റൈൻ
text_fieldsഐ.സി.എസ് ബഹ്റൈൻ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയിൽ എ.പി.സി അബ്ദുല്ല മുസ്ലിയാർ പ്രഭാഷണം നടത്തുന്നു
മനാമ: പഴയതലമുറയിലെ മാതൃകാ പുരുഷന്മാർക്ക് വരും തലമുറയിലും പിൻഗാമികൾ ഉണ്ടാകാനുള്ള പരിശ്രമത്തിൽ ഊന്നിയായിരിക്കണം മഹിത സ്മരണകൾ നടത്തേണ്ടതെന്ന് ഐ.സി.എസ് ബഹ്റൈൻ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണയോഗം അഭിപ്രായപ്പെട്ടു. കെട്ടുകഥകളും പൊതുജനം സുന്നത്ത് ജമാഅത്തിനെവരെ തെറ്റിദ്ധരിക്കുന്ന വിധത്തിലും അനുസ്മരണങ്ങൾ വഴിമാറുന്നത് ദുഃഖകരമാണ്.
തലമുറകൾ പിന്നിട്ടിട്ടും ചില വ്യക്തിത്വങ്ങൾ വിസ്മരിക്കപ്പെടാത്തത് സത്യാദർശത്തിനുവേണ്ടി അവർ ജീവിതത്തിൽ കാണിച്ച നിസ്വാർഥതയും ചെറുപ്പത്തിലെ ശീലിച്ചെടുത്ത ത്യാഗവും ക്ഷമയും ഭൗതിക സുഖത്തിനുവേണ്ടി പരാശ്രയത്തിൽനിന്ന് മാറിനിൽക്കുന്ന മനോഭാവവും ആണെന്നതും അവരെ സ്മരിക്കപ്പെടുന്നതോടൊപ്പം വർത്തമാന തലമുറയിലും പുതുതലമുറയിലും ഈ മനോഭാവം പകർത്തി എഴുതാനുള്ള പ്രേരണക്ക് അനുസ്മരണ യോഗങ്ങൾ ഉപകരിക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു.
മുഹറഖ് കെ.എം.സി.സി ഹാളിൽ നടന്ന പരിപാടിയിൽ താജുൽ ഉലമാ സ്വാദഖത്തുള്ള മൗലവി, ശംസുൽ ഉലമാ കീഴന ഓർ, സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങൾ പാണക്കാട്, സയ്യിദ് അബ്ദുൽ ജബാർ ശിഹാബ് തങ്ങൾ പാണക്കാട്, തച്ചിലത്ത് മൊയ്ദു മുസ്ലിയാർ എന്നീ മഹത്തുക്കളെ അനുസ്മരിച്ചു. എ.പി.സി അബ്ദുല്ല മുസ്ലിയാർ, സഈദ് മുസ്ലിയാർ നരിക്കട്ടെരി എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.
കെ.എം.സി.സി നേതാവ് അബൂ യൂസുഫ് ഉദ്ഘാടനം ചെയ്തു. കരീം മാസ്റ്റർ ആശംസാ ഭാഷണം നടത്തി. ജമാൽ മുസ്ലിയാർ ഇളയടം അധ്യക്ഷതയും അനസ് ഖൈമ സ്വാഗതവും പറഞ്ഞു. യൂസുഫ് പി ജീലാനി, ഇസ്മാഈൽ എൻ.പിയുടെയും നേതൃത്വത്തിൽ അന്നദാനം നടത്തി. ഐ.സി.എസ് ഭാരവാഹികളായ സയ്യിദ് ജാബിർ അൽ ജിഫിരി കൊടക്കൽ, അബ്ദുൽ ഹക്കീം ഇരിവേറ്റി, മുഹമ്മദ് ചെറുമോത്ത്, റഹൂഫ് നാദാപുരം, സാലിഹ് പൂളകൂൽ, സഹദ് നാദാപുരം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

