ശ്രദ്ധയാകർഷിച്ച് ഇമാം ഹുസൈൻ കലാ പ്രദർശനം
text_fieldsഇമാം ഹുസൈൻ കലാ പ്രദർശനം ഉദ്ഘാടനച്ചടങ്ങിൽനിന്ന്
മനാമ: ഇമാം ഹുസൈൻ കലാ പ്രദർശനം കാപിറ്റൽ ഗവർണർ ശൈഖ് റാശിദ് ബിൻ അബ്ദുറഹ്മാൻ ആൽ ഖലീഫ ഉദ്ഘാടനം ചെയ്തു. അബ്ബാസ് അൽ മൂസവി എന്ന കലാകാരന്റെ കലാസൃഷ്ടികളാണ് ഇതിൽ പ്രദർശിപ്പിക്കുക.
മനാമയിലെ ഇമാം ഹുസൈൻ റോഡിന് സമീപം സംഘടിപ്പിക്കുന്ന പ്രദർശനം ജഅ്ഫരി വഖഫ് കൗൺസിലിന് കീഴിലാണ് നടക്കുന്നത്.
ജഅ്ഫരി വഖഫ് കൗൺസിൽ ചെയർമാൻ യൂസുഫ് ബിൻ സാലിഹ് അസ്സാലിഹ്, റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി ഡയറക്ടർ ബോർഡ് ചെയർമാൻ ഇസാം ബിൻ അബ്ദുല്ല ഖലഫ്, കാപിറ്റൽ പൊലീസ് ഡയറക്ടർ ബ്രിഗേഡിയർ ഈസ ഹസൻ അൽ ഖത്താൻ, കാപിറ്റൽ മുനിസിപ്പൽ ചെയർമാൻ സാലിഹ് തറാദ, ജഅ്ഫരി ഔഖാഫ് ഡയറക്ടർ മുഹമ്മദ് അൽ ഹുസൈനി എന്നിവരെ കൂടാതെ ക്ഷണിക്കപ്പെട്ടവരും മറ്റ് ഉന്നത വ്യക്തിത്വങ്ങളും ഉദ്ഘാടനച്ചടങ്ങിൽ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

