മതവിദ്വേഷജനകമായ പോസ്റ്റ്: ഏഷ്യക്കാരൻ അറസ്റ്റിൽ
text_fieldsമനാമ: സമൂഹമാധ്യമത്തിൽ മതവിദ്വേഷം ജനിപ്പിക്കുന്ന പോസ്റ്റിട്ട 50 വയസ്സുകാരനായ ഏഷ്യക്കാരനെ ആന്റി സൈബർ ക്രൈം ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. സാമൂഹികസുരക്ഷയെ ബാധിക്കുന്നതും മതപരമായ അവഹേളന സ്വഭാവത്തിലുള്ളതുമാണ് ‘എക്സ്’ മാധ്യമത്തിലിട്ട പോസ്റ്റെന്ന് ആന്റി കറപ്ഷൻ ആൻഡ് ഇക്കണോമിക് ആൻഡ് ഇലക്ട്രോണിക് സെക്യൂരിറ്റി ജനറൽ ഡയറക്ടറേറ്റിന്റെ ആന്റി സൈബർ ക്രൈം ഡയറക്ടറേറ്റ് അറിയിച്ചു. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുന്നതിനുള്ള നിയമനടപടികൾ സ്വീകരിച്ചുവരുകയാണ്. വ്യാപകവിമർശനമുയർന്നതിനെത്തുടർന്ന് ഇയാൾ സമൂഹമാധ്യമങ്ങളിലൂടെ ക്ഷമ ചോദിച്ചിരുന്നു. പോസ്റ്റ് സാമൂഹികമര്യാദയുടെ ലംഘനവും സ്ഥാപനത്തിന്റെ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനവുമായതിനാൽ അടിയന്തരമായി പിരിച്ചുവിട്ടെന്ന് സ്ഥാപന അധികൃതർ അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

