Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപ്രവാസികൾക്ക് ആശ്വാസം;...

പ്രവാസികൾക്ക് ആശ്വാസം; കുറഞ്ഞ നിരക്കിൽ നാട്ടിലെത്താൻ ബി.കെ.എസ്.എഫ് - ബി.എംബി.എഫ് ഹെൽപ് ലൈൻ കൂട്ടായ്മ

text_fields
bookmark_border
പ്രവാസികൾക്ക് ആശ്വാസം; കുറഞ്ഞ നിരക്കിൽ നാട്ടിലെത്താൻ ബി.കെ.എസ്.എഫ് - ബി.എംബി.എഫ് ഹെൽപ് ലൈൻ കൂട്ടായ്മ
cancel





മനാമ: സാമ്പത്തികമായും ശാരീരികമായും പ്രയാസമനുഭവിക്കുന്ന പ്രവാസികൾക്കും അടിയന്തരമായി നാട്ടിലെത്തേണ്ടവർക്കുമായി കുറഞ്ഞ നിരക്കിൽ ചാർട്ടേഡ് വിമാന സർവീസൊരുക്കി ബഹ്‌റൈൻ കേരള സോഷ്യൽ ഫോറവും ബഹ്‌റൈൻ മലയാളി ബിസിനസ് ഫോറം ഹെൽപ് ലൈൻ വിഭാഗവും. ഏപ്രിൽ 16ന് ബഹ്‌റൈനിൽ നിന്ന് സൗദി അറേബ്യ വഴി ഒമാനിലെ മസ്‌കറ്റ് എയർപോർട്ടിലേക്ക് ബസ് മാർഗ്ഗവും, അവിടെ നിന്ന് കൊച്ചിയിലേക്ക് വിമാന മാർഗ്ഗവുമാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. 220 ബഹ്‌റൈൻ ദിനാറാണ് ഒരാൾക്കുള്ള യാത്രാ നിരക്കായി നിശ്ചയിച്ചിട്ടുള്ളത്.

സാധാരണക്കാരായ പ്രവാസികളെ സഹായിക്കാൻ ലക്ഷ്യമിട്ടുള്ള ഈ പദ്ധതിക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ബുക്കിംഗ് ആരംഭിച്ചപ്പോൾ തന്നെ നിരവധി പേർ താൽപ്പര്യം അറിയിച്ചതായും ഫോറം ഹെൽപ് ലൈൻ കൂട്ടായ്മ ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും സംഘടനയുടെ ഹെൽപ് ലൈൻ വിഭാഗവുമായി ബന്ധപ്പെടാവുന്നതാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsBahraingulfnewsmalayalam
News Summary - Relief for expatriates; BKSF - BMBF helpline collaboration to reach home at a low cost
Next Story