Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightആപ്പി​െൻറ വിജയത്തില്‍...

ആപ്പി​െൻറ വിജയത്തില്‍ ആഹ്ലാദിച്ച് ആം ആദ്മി ബഹ്റൈന്‍ കൂട്ടായ്മ

text_fields
bookmark_border
ആപ്പി​െൻറ വിജയത്തില്‍ ആഹ്ലാദിച്ച് ആം ആദ്മി ബഹ്റൈന്‍ കൂട്ടായ്മ
cancel
camera_alt

ആം ആദ്മി കൂട്ടായ്മ-ബഹ്‌റൈന്‍ ഘടകം സംഘടിപ്പിച്ച വിജയാഘോഷം

മനാമ: ഇന്ത്യയില്‍ വളരെ പതുക്കെയാണെങ്കിലും അരവിന്ദ് കെജ്രിവാല്‍ മുന്നോട്ടുവെക്കുന്ന നവ രാഷ്ട്രീയം കരുത്താര്‍ജിക്കുമെന്ന് ആം ആദ്മി കൂട്ടായ്മ ബഹ്‌റൈന്‍ ഘടകം അഭിപ്രായപ്പെട്ടു. വികസന രാഷ്ട്രീയവും ഭരണവും സാധാരണക്കാര്‍ക്ക് വേണ്ടിയെന്ന മുദ്രാവാക്യവും വര്‍ഗീയ-കുടുംബ രാഷ്ട്രീയത്തിന് ബദല്‍ ആകുമെന്ന് ഡല്‍ഹിക്കുശേഷം പഞ്ചാബും തെളിയിച്ചിരിക്കുകയാണ്. ജാതി-മത ചിന്തയിലൂന്നിയുള്ള രാഷ്ട്രീയം മാറണം. ജനങ്ങളുടെ ജീവിത പ്രശ്നങ്ങളും രാജ്യത്തി‍െൻറ വികസനവും ആയിരിക്കണം മുഖ്യലക്ഷ്യം. ദേശീയ പാര്‍ട്ടിയായി വളരുന്നതില്‍ ആം ആദ്മി പാര്‍ട്ടിക്ക് പഞ്ചാബിലെ വിജയം കരുത്താണെന്നും വിജയിച്ച എല്ലാവർക്കും അഭിനന്ദനങ്ങള്‍ അറിയിക്കുന്നതായും ആം ആദ്മി കൂട്ടായ്മ-ബഹ്‌റൈന്‍ ഘടകം നേതാക്കളായ നിസാര്‍ കൊല്ലവും കെ.ആര്‍. നായരും പ്രസ്താവനയില്‍ അറിയിച്ചു. മധുരം പങ്കുവെച്ചാണ് നേതാക്കളും പ്രവർത്തകരും വിജയം ആഘോഷിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Aam Aadmi Party
News Summary - Rejoices In App's Success Aam Aadmi Bahrain
Next Story