തെരുവുനായ്ക്കളുടെ പുനരധിവാസം; മുനിസിപ്പാലിറ്റികളുമായി സഹകരിക്കുമെന്ന്
text_fieldsമനാമ: തെരുവുനായ്ക്കളുടെ പുനരധിവാസത്തിന് വിവിധ മുനിസിപ്പൽ കൗൺസിലുകളുമായി സഹകരിക്കുമെന്ന് അനിമൽ വെൽഫെയർ സൊസൈറ്റി വക്താവ് ആനിസ സാറ അബ്ദുൽ അസീസ് വ്യക്തമാക്കി. വളർത്തുമൃഗങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള മാർഗങ്ങളെ സംബന്ധിച്ച് മുഹറഖ് മുനിസിപ്പൽ കൗൺസിലുമായി ചർച്ച നടത്തിയിട്ടുണ്ട്.
സന്നദ്ധ പ്രവർത്തകരുടെയും അസോസിയേഷനുകളുടെയും സഹകരണത്തോടെ തെരുവുനായ്ക്കളെ പുനരധിവസിപ്പിക്കാനുള്ള പദ്ധതി അനിമൽ വെൽഫെയർ സൊസൈറ്റി തയാറാക്കിയിട്ടുണ്ട്. 5000ത്തോളം തെരുവുനായ്ക്കളെ പുനരധിവസിപ്പിക്കാൻ വലിയ ചെലവുവരുമെന്നാണ് കണക്കാക്കുന്നത്. അതിനാൽ, അന്താരാഷ്ട്ര നിലവാരത്തിലുള്ള കേന്ദ്രം ഏർപ്പെടുത്തുന്നതിന് മന്ത്രാലയത്തിന് പഠന റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.