Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസർവകലാശാലാ...

സർവകലാശാലാ പ്രവേശനത്തിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു

text_fields
bookmark_border
സർവകലാശാലാ പ്രവേശനത്തിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു
cancel

മസ്കത്ത്: ഒമാൻ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള ഹയർ എജ്യുക്കേഷൻ അഡ്മിഷൻ സെന്റർ (എച്ച്.ഇ.എ.സി), 2026-2027 അധ്യയന വർഷത്തേക്കുള്ള ഉന്നത വിദ്യാഭ്യാസ പ്രവേശന രജിസ്ട്രേഷൻ ആരംഭിച്ചു. വിദ്യാർത്ഥികൾക്ക് കൂടുതൽ എളുപ്പത്തിലും കാര്യക്ഷമമായും അപേക്ഷിക്കത്തക്ക രീതിയിൽ നൂതന സാങ്കേതിക വിദ്യകൾ ഉൾപ്പെടുത്തി പരിഷ്കരിച്ച സംവിധാനത്തിലൂടെയാണ് ഇത്തവണ പ്രവേശനം നടക്കുന്നത്. സമ്പൂർണ ഡിജിറ്റൽ പരിവർത്തനത്തിന്റെ ഭാഗമായാണ് ഈ മാറ്റങ്ങൾ. ജൂൺ നാലു വരെ അപേക്ഷകൾ സമർപ്പിക്കാം. 2025-2026 അധ്യയന വർഷത്തിൽ ജനറൽ എജ്യുക്കേഷൻ ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യമായ യോഗ്യത നേടിയ വിദ്യാർഥികൾക്ക് എച്ച്.ഇ.എ.സി വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsBahraingulfnewsmalayalam
News Summary - Registration for university admissions has begun
Next Story