സാഹിത്യോത്സവ് -23 മത്സരങ്ങൾക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു
text_fieldsരിസാല സ്റ്റഡി സർക്കിൾ പ്രവാസി സാഹിത്യോത്സവിന്റെ
രജിസ്ട്രേഷൻ തുടങ്ങിയപ്പോൾ
മനാമ: രിസാല സ്റ്റഡി സർക്കിൾ വിദ്യാർഥി-യുവജനങ്ങൾക്കായി നടത്തിവരുന്ന കലാസാഹിത്യ മത്സരമായ പ്രവാസി സാഹിത്യോത്സവിന്റെ പതിമൂന്നാമത് എഡിഷന്റെ ബഹ്‌റൈൻ തല രജിസ്ട്രേഷൻ ആരംഭിച്ചു. സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലായാണ് സാഹിത്യോത്സവ് നടക്കുന്നത്. ആർ.എസ്.സിയുടെ യൂനിറ്റ്, സെക്ടർ, സോൺ, നാഷനൽ തലങ്ങളിലാണ് മത്സരങ്ങൾ നടക്കുക. ഓരോ ഘടകത്തിൽനിന്നും ഒന്നാം സ്ഥാനം നേടുന്ന മത്സരാർഥികൾക്കാണ് തൊട്ടുമുകളിലെ ഘടകത്തിൽ മത്സരിക്കാൻ അവസരം ലഭിക്കുക. ലിംഗ, മത വ്യത്യാസമില്ലാതെ കാമ്പസുകൾ ഉൾപ്പെടെ എല്ലാവർക്കും മത്സരിക്കാവുന്ന സാംസ്കാരിക സർഗമേളയാണ് സാഹിത്യോത്സവ്.
ആർ.എസ്.സി ഗ്ലോബൽ കമ്മിറ്റിയുടെ മേൽ നോട്ടത്തിൽ ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് ഭൂഖണ്ഡങ്ങളിലായി 15 രാഷ്ട്രങ്ങളിൽ പ്രവാസി സാഹിത്യോത്സവ് നടക്കുന്നുണ്ട്. വിവിധ ഭാഷകളിലുള്ള ഗാനങ്ങൾ പ്രസംഗങ്ങൾ, ഖവാലി, സൂഫി ഗീതം, കാലിഗ്രഫി, മാഗസിൻ ഡിസൈൻ, കവിത, കഥ, പ്രബന്ധം തുടങ്ങി 85 സ്റ്റേജ്, സ്റ്റേജിതര മത്സരങ്ങൾ സാഹിത്യോത്സവിന്റെ ഭാഗമായി നടക്കും. പ്രീ കെ.ജി മുതൽ പ്രൈമറി, ജൂനിയർ, സെക്കൻഡറി, സീനിയർ തലങ്ങളിലായി 30 വയസ്സ് വരെയുള്ള ആർക്കും മത്സരിക്കാൻ അവസരമുണ്ട്. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും http://www.kalalayam.rsconline.org/Register.aspx എന്ന ലിങ്ക് ഉപയോഗപ്പെടുത്തണം. ബഹ്റൈൻ നാഷനൽ തല രജിസ്ട്രേഷൻ ഉദ്ഘാടനം മനാമ സോണിലെ ബുദയ്യ സെക്ടറിലെ സാർ യൂനിറ്റിൽ ആർ.എസ്.സി നാഷനൽ ചെയർമാൻ മുനീർ സഖാഫിയുടെ അധ്യക്ഷതയിൽ നടന്നു. സെക്രട്ടറിമാരായ ജാഫർ ശരീഫ്, സഫ്‌വാൻ സഖാഫി, അബ്ദുറഹ്മാൻ പി.ടി എന്നിവരും അനസ് എൻ.എ. കാലടിയും പങ്കെടുത്തു. വിവരങ്ങൾക്ക് കലാലയം സാംസ്കാരിക വേദിയുമായി (+97332135951 - റഷീദ് തെന്നല) ബന്ധപ്പെടുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

