Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇനി ദമ്മിടുന്ന ആവേശം; ‘ലുലു ദം ദം ബിരിയാണി കോണ്ടസ്റ്റ്’ രജിസ്ട്രേഷൻ അവസാനിച്ചു

text_fields
bookmark_border
സെമി ഫൈനൽ 22ന്, ഗ്രാൻഡ് ഫിനാലെ 29ന്
ഇനി ദമ്മിടുന്ന ആവേശം; ‘ലുലു ദം ദം ബിരിയാണി കോണ്ടസ്റ്റ്’ രജിസ്ട്രേഷൻ അവസാനിച്ചു
cancel

മനാമ: ഇന്ത്യക്ക് പുറമേ സൗദിയും, ഒമാനും, യു.എ.ഇയും കടന്ന് പവിഴദ്വീപിലെത്തിയ ഗൾഫ്മാധ്യമം ‘ലുലു ദം ദം ബിരിയാണി കോണ്ടസ്റ്റ്’ രജിസ്ട്രേഷൻ നടപടികൾ അവസാനിച്ചു. ഇതുവരെ നൂറുകണക്കിനാളുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. രജിസ്റ്റർ ചെയ്തവരിൽ നിന്ന് വിദഗ്ധരുടെ മേൽനോട്ടത്തിൽ വിലയിരുത്തി മാർക്ക് അടിസ്ഥാനത്തിൽ കണ്ടെത്തുന്ന 30 പേരെയാണ് മേയ് 22ന് നടക്കുന്ന സെമിഫൈനലിലേക്ക് തിരഞ്ഞെടുക്കുക.

തിരഞ്ഞെടുക്കപ്പെട്ടവരെ നേരിട്ട് വിവരമറിയിക്കുന്നതാണ്. മെയ് 29ന് സിഞ്ച് ഗലേറിയ മാളിലെ ലുലുഹൈപ്പർമാർക്കറ്റിൽ നടക്കുന്ന ഗ്രാൻഡ് ഫിനാലെയിലെ പരിപാടികൾക്ക് കൂടുതൽ ഹരം പകരാൻ പ്ര​ശ​സ്ത അ​വ​താ​ര​ക​നും പാ​ച​ക വി​ദ​ഗ്ധ​നു​മാ​യ രാ​ജ് ക​ലേ​ഷ് (ക​ല്ലു)വും, ലോ​ക​പ്ര​ശ​സ്ത പാചക വിദഗ്ധ ആബിദ റശീദും മു​ഖ്യാ​തി​ഥി​കളായെത്തും. ബലിപെരുന്നാളിന്‍റെ ആഘോഷങ്ങളെ കൂടുതൽ പൊലിവാക്കാൻ ബിരിയാണി മത്സരത്തോടൊപ്പം സംഗീതം, നൃത്തം, ആകർഷകമായ ഫാമിലി ഗെയിമുകൾ എന്നിവ ഉൾപ്പെടുത്തി പ്രവാസി കുടുംബങ്ങൾക്കായി മികച്ചൊരു വീക്കെന്‍റാണ് ഗൾഫ് മാധ്യമം ഒരുക്കുന്നത്. ലിംഗഭേദമോ പ്രായപരിധിയോ ദേശമോ വേർതിരിവില്ലാതെ ആർക്കും ഈ മത്സരത്തിന്റെ ഭാഗമാകാമെന്നതാണ് ഇതിന്‍റെ പ്രധാന പ്രത്യേകത. 1000 ഡോളറിന് മുകളിൽ വിലമതിക്കുന്ന മെഗാ സമ്മാനങ്ങളാണ് ബിരിയാണി മാസ്റ്റർ പട്ടം നേടുന്നവരെ കാത്തിരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Registration for ‘Lulu Dum Dum Biryani Contest’ has ended.
Next Story