Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപ​ഴ​യ വാ​ഹ​ന​ങ്ങ​ളു​ടെ...

പ​ഴ​യ വാ​ഹ​ന​ങ്ങ​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ് കു​റ​ക്കി​ല്ല; 1,000 ദീ​നാ​ർ തു​ട​രു​മെ​ന്ന് സ​ർ​ക്കാ​ർ

text_fields
bookmark_border
പ​ഴ​യ വാ​ഹ​ന​ങ്ങ​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ് കു​റ​ക്കി​ല്ല; 1,000 ദീ​നാ​ർ തു​ട​രു​മെ​ന്ന് സ​ർ​ക്കാ​ർ
cancel

മ​നാ​മ: ജി.​സി.​സി പ്ലേ​റ്റു​ക​ളു​ള്ള, അ​ഞ്ച് വ​ർ​ഷ​ത്തി​ല​ധി​കം പ​ഴ​ക്ക​മു​ള്ള വാ​ഹ​ന​ങ്ങ​ൾ ബ​ഹ്‌​റൈ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തി​നു​ള്ള 1,000 ബ​ഹ്‌​റൈ​നി ദീ​നാ​ർ ഫീ​സ് കു​റ​ക്കാ​നാ​കി​ല്ലെ​ന്ന് സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി. പ​ഴ​യ​തും സു​ര​ക്ഷി​ത​മ​ല്ലാ​ത്ത​തു​മാ​യ വാ​ഹ​ന​ങ്ങ​ളു​ടെ ഇ​റ​ക്കു​മ​തി നി​യ​ന്ത്രി​ക്കാ​നാ​ണ് ഈ ​ഉ​യ​ർ​ന്ന ഫീ​സ് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. നി​ല​വി​ലു​ള്ള 1,000 ദീ​നാ​ർ ഫീ​സ് 300 ദീ​നാ​റാ​യി കു​റ​ക്ക​ണ​മെ​ന്ന എം.​പി​മാ​രു​ടെ നി​ർ​ദേ​ശ​മാ​ണ് സ​ർ​ക്കാ​ർ നി​ര​സി​ച്ച​ത്. ഇ​ത് നേ​ര​ത്തെ മു​ഴു​വ​ൻ തു​ക അ​ട​ച്ച​വ​രോ​ടു​ള്ള അ​നീ​തി​യാ​കു​മെ​ന്നും പൊ​തു​താ​ൽ​പ​ര്യ​ത്തി​ന് വി​രു​ദ്ധ​മാ​ണെ​ന്നും സ​ർ​ക്കാ​ർ ചൂ​ണ്ടി​ക്കാ​ട്ടി. ബ​ഹ്‌​റൈ​നി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണം പ്ര​തി​വ​ർ​ഷം 3.26 ശ​ത​മാ​നം എ​ന്ന നി​ര​ക്കി​ൽ വ​ർ​ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. 2003ൽ 2.73 ​ല​ക്ഷം ആ​യി​രു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണം 2023ൽ 7.49 ​ല​ക്ഷ​മാ​യി ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

പ​ഴ​ക്കം ചെ​ന്ന വാ​ഹ​ന​ങ്ങ​ൾ റോ​ഡി​ലി​റ​ങ്ങു​ന്ന​ത് ഒ​ഴി​വാ​ക്കി സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കു​ന്ന​തി​നും ഇ​റ​ക്കു​മ​തി നി​യ​ന്ത്രി​ക്കു​ന്ന​തി​നു​മാ​ണ് ഫീ​സ് ഏ​ർ​പ്പെ​ടു​ത്തി​യ​ത്. വാ​ണി​ജ്യ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി പ​ഴ​യ വാ​ഹ​ന​ങ്ങ​ൾ വ്യാ​പ​ക​മാ​യി എ​ത്തി​ക്കു​ന്ന​ത് ത​ട​ഞ്ഞ്, വ്യ​ക്തി​ഗ​ത ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി മാ​ത്രം കൊ​ണ്ടു​വ​രു​ന്ന​ത് പ​രി​മി​ത​പ്പെ​ടു​ത്തു​ന്ന​തും ഈ ​ഫീ​സ് സ​ഹാ​യ​ക​മാ​കു​മെ​ന്ന് സ​ർ​ക്കാ​ർ ചൂ​ണ്ടി​ക്കാ​ണി​ച്ചു.

വി​ദേ​ശ ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വാ​ഹ​ന​ങ്ങ​ൾ, വി​ദേ​ശ​ത്ത് ജോ​ലി ചെ​യ്യു​ന്ന​തോ പ​ഠി​ക്കു​ന്ന​തോ ആ​യ ബ​ഹ്‌​റൈ​ൻ പൗ​ര​ന്മാ​ർ തി​രി​കെ വ​രു​മ്പോ​ൾ കൊ​ണ്ടു​വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ, സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യി വ​രു​ന്ന പ്ര​ത്യേ​ക വാ​ഹ​ന​ങ്ങ​ൾ തു​ട​ങ്ങി പ്ര​ത്യേ​ക വാ​ഹ​ന​ക്കാ​ർ​ക്ക് ഫീ​സ് ഇ​ള​വ് അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. കു​റ​ഞ്ഞ വ​രു​മാ​ന​ക്കാ​ർ​ക്ക് ഈ ​ഉ​യ​ർ​ന്ന ഫീ​സ് ഭാ​ര​മാ​ണെ​ന്നും മൂ​ല്യ​ത്തി​ന്റെ 15 ശ​ത​മാ​നം വ​രെ നി​കു​തി​യാ​യി ന​ൽ​കേ​ണ്ടി വ​രു​ന്നു​ണ്ടെ​ന്നും എം.​പി​മാ​ർ വാ​ദി​ച്ചെ​ങ്കി​ലും, നി​യ​ന്ത്ര​ണ ല​ക്ഷ്യ​ങ്ങ​ൾ കൈ​വ​രി​ക്കാ​ൻ നി​ല​വി​ലെ ഫീ​സ് ഘ​ട​ന മാ​റ്റാ​നാ​വി​ല്ലെ​ന്ന ഉ​റ​ച്ച നി​ല​പാ​ടി​ലാ​ണ് സ​ർ​ക്കാ​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Governmentregistration feeBahrain Newsgulf news malayalam
News Summary - Registration fee for old vehicles will not be reduced; government says it will remain at 1,000 dinars
Next Story