Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസമഗ്ര പരിഷ്​കരണ...

സമഗ്ര പരിഷ്​കരണ പദ്ധതികൾ തുടരും

text_fields
bookmark_border
സമഗ്ര പരിഷ്​കരണ പദ്ധതികൾ തുടരും
cancel

മനാമ: രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ പ്ര​ഖ്യാ​പി​ച്ച സ​മ​ഗ്ര പ​രി​ഷ്​​ക​ര​ണ പ​ദ്ധ​തി​ക​ൾ തു​ട​രാ​ൻ​ പ്ര​ത്യേ​ക മ​ന്ത്രി​സ​ഭ​ യോ​ഗം തീ​രു​മാ​നി​ച്ചു. 2023-2026 കാ​ല​യ​ള​വി​ലേ​ക്കു​ള്ള ബ​ജ​റ്റ്​ ച​ർ​ച്ച​ക​ൾ​ക്കാ​യാ​ണ്​ യോ​ഗം വി​ളി​ച്ചു​ചേ​ർ​ത്ത​ത്.രാ​ജ്യ​ത്തി​ന്‍റെ സ​ർ​വ​തോ​മു​ഖ​മാ​യ വ​ള​ർ​ച്ച​യും ജ​ന​ങ്ങ​ളു​ടെ ക്ഷേ​മ​വും ഉ​റ​പ്പാ​ക്കു​ന്ന​തി​ന്​ അ​നു​ഗു​ണ​മാ​യ പ​ദ്ധ​തി​ക​ളാ​യി​രി​ക്ക​ണം മ​ന്ത്രാ​ല​യ​ങ്ങ​ൾ ന​ട​പ്പാ​​ക്കേ​ണ്ട​തെ​ന്ന്​ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ പ​റ​ഞ്ഞു. പാ​ർ​ല​മെ​ന്‍റ്, ശൂ​റ കൗ​ൺ​സി​ൽ എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ച്​ മ​ന്ത്രി​സ​ഭ​യു​ടെ പ്ര​വ​ർ​ത്ത​നം കൂ​ടു​ത​ൽ സ​ജീ​വ​മാ​ക്കാ​നും തീ​രു​മാ​നി​ച്ചു. ​

സ്വ​കാ​ര്യ മേ​ഖ​ല​യു​മാ​യി സ​ഹ​ക​രി​ക്കാ​നും സാ​മ്പ​ത്തി​ക മേ​ഖ​ല​യി​ൽ കു​തി​പ്പ്​ ശ​ക്ത​മാ​ക്കാ​നു​മു​ള്ള പ​ദ്ധ​തി​ക​ൾ ബ​ജ​റ്റി​ൽ ഉ​​ൾ​പ്പെ​ടു​ത്തു​ന്ന​തി​നെ​ക്കു​റി​ച്ചും ച​ർ​ച്ച​ക​ൾ ന​ട​ന്നു. സ​ർ​ക്കാ​റി​ന്‍റെ ഭാ​വി​പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ചു​ള്ള കാ​ര്യ​ങ്ങ​ളും ച​ർ​ച്ച​യി​ൽ വ​ന്നു.ബ​ഹ്​​റൈ​ന്‍റെ 51ാമ​ത്​ ദേ​ശീ​യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ക​യും രാ​ജ്യ​ത്തോ​ടും ഭ​ര​ണാ​ധി​കാ​രി​ക​ളോ​ടും കൂ​റും സ്​​നേ​ഹ​വും പ്ര​ക​ടി​പ്പി​ക്കു​ക​യും ചെ​യ്​​ത ഓ​രോ​രു​ത്ത​ർ​ക്കും അ​ദ്ദേ​ഹം പ്ര​ത്യേ​കം ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു. ആ​ശം​സ​ക​ൾ നേ​ർ​ന്ന വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ ഭ​ര​ണാ​ധി​കാ​രി​ക​ൾ​ക്കും പ്ര​ധാ​ന​മ​ന്ത്രി ന​ന്ദി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bahran
News Summary - Reform projects will be continued
Next Story