ബഹ്റൈൻ ഹജ്ജ് മിഷൻ സംഘത്തോടൊപ്പം റെഡ്ക്രസന്റ് ആംബുലൻസും
text_fieldsമനാമ: ബഹ്റൈൻ ഹജ്ജ് മിഷന് സഹായകമായി ബഹ്റൈൻ റെഡ്ക്രസന്റ് സൊസൈറ്റിയുടെ ആംബുലൻസ് സഹായം. വിശുദ്ധ ഭൂമിയിലെത്തുന്ന ബഹ്റൈനിൽ നിന്നുള്ള ഹജ്ജ് തീർഥാടകരുടെ സേവനത്തിനായാണ് ആംബുലൻസ് വിട്ടുനൽകിയിട്ടുള്ളത്.
കഴിഞ്ഞ 19 വർഷമായി റെഡ് ക്രസന്റ് പ്രസ്തുത സേവനം മുടങ്ങാതെ ചെയ്യുന്നുണ്ട്. ബഹ്റൈനിൽനിന്നുള്ള തീർഥാടകർക്ക് ആവശ്യാനുസരണം ആംബുലൻസ് സൗകര്യം ഉപയോഗപ്പെടുത്താനാകും. ആരോഗ്യ മന്ത്രാലയം, ഹജ്ജ് മിഷന് കീഴിലുള്ള ആരോഗ്യ മിഷൻ എന്നിവയുമായി സഹകരിച്ചാണ് ആംബുലൻസ് സേവനം ഉറപ്പാക്കുകയെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

