റെക്കോഡ് നേട്ടത്തിൽ ബഹ്റൈൻ ദിനാർ; ഒരു ബി.ഡിക്ക് 231.09 ഇന്ത്യൻ രൂപ
text_fieldsമനാമ: ബഹ്റൈൻ ദിനാറിന് റെക്കോഡ് നേട്ടം. ഇന്നത്തെ വിനിമയ നിരക്ക് പ്രകാരം ഒരു ബഹ്റൈൻ ദിനാറിന് 231.09 ഇന്ത്യൻ രൂപ ലഭിക്കും. അതേസമയം, ഡോളറിന്‍റെ മൂല്യം 2.65ൽ തുടരുകയാണ്.
ജനുവരിയിൽ 230 വരെ എത്തിയിരുന്ന കണക്കുകൾ പിന്നീട് താഴേക്കിറങ്ങിയെങ്കിലും ദിനാർ ഇപ്പോൾ വീണ്ടും കുതിച്ചുയർന്നു. നാട്ടിലേക്ക് പണമയക്കാനുള്ള അനുയോജ്യ സാഹചര്യമാണിത്.
ജനുവരി 19നും 26നും 222 വരെ താഴ്ന്ന നിരക്ക് ഫെബ്രുവരി ഒന്നായപ്പോൾ 229.55ലെത്തിയിരുന്നു. ഇന്നലെ വീണ്ടും താഴേക്കിറങ്ങി 226 ലേക്കെത്തി. എന്നാൽ, ഇന്ന് റെക്കോഡ് ഭേദിച്ച് 231.09ലെത്തി.
കഴിഞ്ഞ മാസം യു.എസ് സാമ്പത്തിക വെബ്‌സൈറ്റിന്‍റെ റിപ്പോർട്ട് പ്രകാരം ലോകത്തിലെ ഏറ്റവും ശക്തമായ കറൻസികളിൽ ഒന്നായി ബഹ്‌റൈൻ ദിനാറിനെ തെരഞ്ഞടുത്തിരുന്നു. കറൻസിയുടെ മൂല്യത്തിലെ ഘടകങ്ങളിൽ അതിന്റെ വിതരണം, പലിശ നിരക്കുകൾ, പണപ്പെരുപ്പം എന്നിവ ഉൾപ്പെടുന്നു.
രാഷ്ട്രീയ സ്ഥിരതയും ബി.ഡിയുടെ മൂല്യത്തിൽ സ്ഥിരത പുലർത്താൻ മറ്റൊരു കാരണമാണ്. വിദേശ നിക്ഷേപത്തിൽ ബഹ്റൈനിൽ വളർച്ചയുണ്ട്. സ്ഥിരതയാർന്ന വിപണി നിക്ഷേപകരെ ഇങ്ങോട്ടാകർഷിക്കുന്നു. പ്രകൃതിവിഭവ സമ്പത്ത്, രാജ്യത്തിന്റെ സെൻട്രൽ ബാങ്കിന്റെ പണ നയങ്ങൾ എന്നിവ വിനിമയ നിരക്കിനെ നേരിട്ട് സ്വാധീനിക്കുമെന്ന് ഇൻവെസ്റേറാപീഡിയ വെബ്‌സൈറ്റ് വ്യക്തമാകുന്നു.
എണ്ണവ്യവസായത്തോടൊപ്പം ബാങ്കിങ്, ഫിനാൻസ്, ടൂറിസം എന്നിവയിൽ കാര്യമായ സാമ്പത്തിക പ്രവർത്തനങ്ങളുള്ള ബഹ്‌റൈന്‍റെ സമ്പദ്‌വ്യവസ്ഥ പട്ടികയിലെ മറ്റ് ചില രാജ്യങ്ങളെ അപേക്ഷിച്ച് വൈവിധ്യപൂർണമാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

