Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

2026 ഒക്ടോബർ; ചരിത്രത്തിലെ ഏറ്റവും ചൂടേറിയ ഒക്ടോബറെന്ന് റിപ്പോർട്ട്

text_fields
bookmark_border
2026 ഒക്ടോബർ; ചരിത്രത്തിലെ ഏറ്റവും ചൂടേറിയ ഒക്ടോബറെന്ന് റിപ്പോർട്ട്
cancel

മനാമ: യൂറോപ്യൻ സെന്റർ ഫോർ മീഡിയം-റേഞ്ച് വെതർ ഫോർകാസ്റ്റ്സിന്റെ ഉപഗ്രഹ നിരീക്ഷണ വിഭാഗമായ 'കോപ്പർനിക്കസ് ക്ലൈമറ്റ് ചേഞ്ച് സർവീസ് ' പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, രേഖപ്പെടുത്തപ്പെട്ട ചരിത്രത്തിൽ ലോകത്ത് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയ ഒക്ടോബറായി '2026 ഒക്ടോബർ' മാറി. കഴിഞ്ഞ മാസത്തെ ആഗോള ശരാശരി ഭൗമോപരിതല താപനില 15.35 ഡിഗ്രി സെൽഷ്യസിലെത്തിയാണ് പുതിയ റെക്കോർഡ് കുറിച്ചത്.

2024-ന് ശേഷം വ്യവസായ വത്കരണത്തിന് മുമ്പുള്ള കാലഘട്ടത്തിലെ താപനിലയേക്കാൾ 1.5 ഡിഗ്രി സെൽഷ്യസ് കൂടുതൽ രേഖപ്പെടുത്തുന്ന രണ്ടാമത്തെ വർഷമായി 2026 മാറാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. കൂടാതെ 2023 മുതൽ 2026 വരെയുള്ള കാലയളവിലെ ആഗോള ശരാശരി താപനില വ്യവസായവത്കരണത്തിന് മുമ്പുള്ള അളവിനേക്കാൾ 1.5 ഡിഗ്രി സെൽഷ്യസിന് മുകളിൽ തുടരാനാണ് സാധ്യതയെന്ന് കാലാവസ്ഥാ വിദഗ്ധർ പ്രവചിക്കുന്നു.

ചരിത്രത്തിലെ ഏറ്റവും ചൂടേറിയ രണ്ടാമത്തെ സെപ്റ്റംബർ മാസം കൂടിയായിരുന്നു 2026 സെപ്റ്റംബർ. ഈ മാസത്തിലെ ശരാശരി ഉപരിതല താപനില 16.27 ഡിഗ്രി സെൽഷ്യസായിരുന്നു, ഇത് 1991-2020 കാലഘട്ടത്തിലെ ശരാശരിയേക്കാൾ 0.82 ഡിഗ്രി സെൽഷ്യസ് കൂടുതലാണ്.

അതേസമയം, യൂറോപ്പിലെ 2026-ലെ വേനൽക്കാലം ചരിത്രത്തിലെ ഏറ്റവും ചൂടേറിയ മൂന്നാമത്തെ സീസണായും പടിഞ്ഞാറൻ യൂറോപ്പിൽ ഏറ്റവും ചൂടേറിയ സീസണായും മാറി. കടുത്ത വരൾച്ച, നദികളിലെ ജലനിരപ്പിലെ റെക്കോർഡ് കുറവ്, സമുദ്രോപരിതല താപനിലയിലെ അസാധാരണ വർദ്ധനവ് എന്നിവയും ഈ കാലയളവിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Scorching October; Record-breaking highest temperatures recorded
Next Story