റെക്കോഡ് ഭേദിച്ച് ‘ഡിഫീറ്റ് ഡയബറ്റിസ്’ വാക്കത്തോൺ
text_fieldsഅൽ ഹിലാൽ ഹെൽത്ത് ഗ്രൂപ് സംഘടിപ്പിച്ച വാക്കത്തോണിൽ നിന്ന്
മനാമ: ലോക പ്രമേഹദിനത്തോടനുബന്ധിച്ച്, രാജ്യത്തെ പ്രമുഖ ആരോഗ്യസേവനദാതാക്കളായ അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ്പ്, സോളിഡാരിറ്റി ബഹ്റൈനുമായി സഹകരിച്ച് നാലാമത് ‘ഡിഫീറ്റ് ഡയബറ്റിസ്’ വാക്കത്തോൺ സംഘടിപ്പിച്ചു. ദുർഅത്ത് അറാദ് പാർക്കിൽ നടന്ന വാക്കത്തോൺ മുൻവർഷങ്ങളിലെക്കാൾ വലിയ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. 3000ത്തിലധികം ആളുകൾ അണിനിരന്നതായാണ് കണക്കുകൾ. പ്രമേഹ അവബോധം വളർത്താനും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടായിരുന്നു വാക്കത്തോൺ.
രാവിലെ ഏഴിന് ഫിറ്റ്നസ് ഫസ്റ്റ് ടീമിന്റെ 30 മിനിറ്റ് എയ്റോബിക്സ് സെഷനോടെയാണ് പരിപാടി ആരംഭിച്ചത്. തുടർന്ന് പങ്കെടുത്തവർ മൂന്ന് കിലോമീറ്റർ ദൂരം ‘പ്രമേഹത്തെ നമുക്ക് ഒന്നായി തോൽപ്പിക്കാം’ എന്ന മുദ്രാവാക്യവുമായി നടന്നു. അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ് സി.ഇ.ഒ ഡോ. ശരത് ചന്ദ്രൻ, ബഹ്റൈനിലെ ഫിലിപ്പീൻസ് എംബസിയുടെ അംബാസഡർ-ഡിസൈഗ്നേറ്റ് ജിനസ് ജൈം റിക്കാർഡോ ഗല്ലഗ എന്നിവർ ചേർന്നാണ് വാക്കത്തോൺ ഫ്ലാഗ് ഓഫ് ചെയ്തത്. സോളിഡാരിറ്റി ബഹ്റൈൻ ഡെപ്യൂട്ടി ജനറൽ മാനേജർ ജയ് പ്രകാശ്, അൽ ഹിലാൽ ഗ്രൂപ്പിന്റെ സ്ട്രാറ്റജി ആൻഡ് ബിസിനസ് വൈസ് പ്രസിഡന്റ് ആസിഫ് മുഹമ്മദ്, ഫിനാൻസ് മാനേജർ സാഹൽ ജമാലുദ്ദീൻ എന്നിവരും പങ്കെടുത്തു. ഡോ. ശരത് ചന്ദ്രൻ നന്ദി രേഖപ്പെടുത്തി. വാക്കത്തോൺ പൂർത്തിയാക്കിയ എല്ലാവർക്കും പങ്കാളിത്ത സർട്ടിഫിക്കറ്റുകളും 100 ബഹ്റൈൻ ദിനാർ വിലമതിക്കുന്ന കോംപ്ലിമെന്ററി ഫുൾ-ബോഡി ചെക്കപ്പ് കൂപ്പണുകളും ലഘുഭക്ഷണങ്ങളും നൽകി. വാക്കത്തോണിന്റെ വിജയത്തിനുശേഷം അൽ ഹിലാൽ നവംബർ 28ന് ഡിഫീറ്റ് ഡയബറ്റിക്സ് സൈക്ലത്തോൺ സീസൺ 5 സല്ലാഖിൽ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

