ക്ലേ മോഡലിങ്ങിൽ റെക്കോഡ് നേട്ടം: ആഫ്രീൻ മറിയമിനെ ആദരിച്ചു
text_fieldsക്ലേ മോഡലിങ്ങിൽ റെക്കോഡ് നേട്ടം കരസ്ഥമാക്കിയ ആഫ്രീൻ മറിയമിനെ ദാറുൽ ഈമാൻ മദ്റസ പ്രിൻസിപ്പൽ സഈദ് റമദാൻ നദ്വി െമമെേൻറാ നൽകി ആദരിക്കുന്നു
മനാമ: ക്ലേ മോഡലിങ്ങിൽ കിഡ്സ് വിഭാഗത്തിൽ ഇൻറർനാഷനൽ ബുക് ഓഫ് റെക്കോഡ്സ്, ഏഷ്യ ബുക് ഓഫ് റെക്കോഡ്സ്, ഇന്ത്യ ബുക് ഓഫ് റെക്കോഡ്സ് എന്നിവ കരസ്ഥമാക്കി മികവ് തെളിയിച്ച ദാറുൽ ഈമാൻ കേരളം വിഭാഗം മദ്റസ വിദ്യാർഥിനി ആഫ്രീൻ മറിയം അദ്നാനെ ആദരിച്ചു. മദ്റസ പ്രിൻസിപ്പൽ സഈദ് റമദാൻ നദ്വി െമമെേൻറാ സമ്മാനിച്ചു. കൂടുതൽ നേട്ടങ്ങളും മികവും കരസ്ഥമാക്കാൻ ആഫ്രീന്‍ സാധിക്കട്ടെയെന്ന് ചടങ്ങിൽ സംസാരിച്ചവർ ആശംസിച്ചു. സിഞ്ചിലെ ഫ്രൻഡ്സ് ഹാളിൽ മുബാറക് ബഷീറിെൻറ ഖുർആൻ പാരായണത്തോടെ ആരംഭിച്ച അനുമോദന യോഗത്തിൽ മദ്റസ രക്ഷാധികാരി ജമാൽ നദ്വി ഇരിങ്ങൽ അധ്യക്ഷത വഹിച്ചു. ഫ്രൻഡ്സ് ആക്ടിങ് ജനറൽ സെക്രട്ടറി അബ്ബാസ് മലയിൽ സ്വാഗതവും എക്സിക്യൂട്ടിവ് അംഗം നൗമൽ റഹ്മാൻ നന്ദിയും പറഞ്ഞു. സക്കീന അബ്ബാസ്, ഗഫൂർ മൂക്കുതല, മുഹമ്മദ് ഷാജി തുടങ്ങിയവർ പെങ്കടുത്തു.

