സിത്ര സെൻട്രൽ മാർക്കറ്റിന്റെ പുനർനിർമാണ പ്രവർത്തനങ്ങൾ ആഗസ്റ്റിൽ ആരംഭിക്കും
text_fieldsസിത്ര സെൻട്രൽ മാർക്കറ്റ്
മനാമ: സിത്ര സെൻട്രൽ മാർക്കറ്റിന്റെ പുനർനിർമാണ പ്രവർത്തനങ്ങൾ ആഗസ്റ്റിൽ ആരംഭിക്കും. നവീകരണത്തിന് ആറുമാസക്കാലം നീളുമെന്നാണ് എം.പി മുഹ്സിൻ അൽ അസ്ബൂൽ പാർലമെന്റിൽ രേഖാമൂലം ഉന്നയിച്ച ചോദ്യത്തിന് മുനിസിപ്പാലിറ്റി കാര്യ-കൃഷി മന്ത്രാലയം നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പദ്ധതിയുടെ ആദ്യ ഘട്ടത്തിനായി ഈ മാസം നാലിന് ടെൻഡർ നൽകിയിരുന്നു.
പദ്ധതിയുടെ ഭാഗമായി സ്റ്റാളുകൾക്കായുള്ള സ്ഥലങ്ങൾ, പാർക്കിങ് സൗകര്യം, ജല, മലിനജല സംവിധാനങ്ങൾ എന്നിവ വികസിപ്പിക്കും. സുരക്ഷാ കാമറകളും മാംസങ്ങൾ വിൽക്കുന്ന സ്ഥലത്ത് എയർ കണ്ടീഷണറുകളും സ്ഥാപിക്കാനും മാർക്കറ്റിന് ചുറ്റുമുള്ള റോഡുകൾ നവീകരിക്കാനും പദ്ധതിയുണ്ട്. 4358 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ഒരു പുതിയ വ്യാപാര, സേവന ബ്ലോക്കും പദ്ധതിയിൽ ഉൾപ്പെടുന്നു. പൊതുജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും വളർച്ചക്കൊപ്പം നീങ്ങുന്നതിനുമുള്ള സർക്കാറിന്റെ തുടർച്ചയായ ശ്രമങ്ങൾക്കനുസൃതമായാണ് ഈ പദ്ധതിയെന്ന് അൽ അസ്ബൂൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

