Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബഹ്​റൈനിൽ...

ബഹ്​റൈനിൽ പ്രവാസികളെയും പെൻഷൻ പദ്ധതിയിൽ ഉൾപ്പെടുത്താൻ ശിപാർശ

text_fields
bookmark_border
ബഹ്​റൈനിൽ പ്രവാസികളെയും പെൻഷൻ പദ്ധതിയിൽ ഉൾപ്പെടുത്താൻ ശിപാർശ
cancel

മനാമ: പൊതു, സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്ന പ്രവാസികളെയും പെൻഷൻ പദ്ധതിയിൽ ഉൾപ്പെടുത്താൻ ശിപാർശ. ഇക്കാര്യം സർക്കാരി​​െൻറ പരിഗണനയിലാണെന്ന്​ സോഷ്യൽ ഇൻഷുറൻസ്​ ഒാർഗനൈസേഷൻ (എസ്​.​െഎ.ഒ) അധികൃതർ പ്രാദേശിക പത്രത്തോട്​ വെളിപ്പെടുത്തി.

പ്രവാസികളെയും പെൻഷൻ പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനുള്ള നിർദേശം അഹ്​മദ്​ അൽ അൻസാരി അധ്യക്ഷനായ പാർലമെൻറി​െൻറ സർവീസ്​ കമ്മിറ്റിയാണ്​ മുന്നോട്ട്​ വെച്ചത്​. പ്രവാസികളെയും മിലിട്ടറി പെൻഷൻ നിയമത്തിൽ ഉൾപ്പെടുത്തുന്നതുവഴി പ്രതിവർഷം 200 മില്യൺ ദിനാർ നേടാൻ കഴിയുമെന്ന്​ എസ്​.​െഎ.ഒ അറിയിച്ചു. ശിപാർശ അനുസരിച്ച്​ പൊതു, സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്ന പ്രവാസികൾ പ്രതിമാസം നിശ്​ചിത തുക പെൻഷൻ ഫണ്ടിലേക്ക്​ അടക്കണം. സേവനം അവസാനിക്കു​േമ്പാൾ ഇവർക്ക്​ പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങൾ ലഭിക്കും.

പെൻഷൻ ഫണ്ടി​ൽ മതിയായ നിക്ഷേപം ഉറപ്പ്​ വരുത്തുന്നതിന്​ പ്രവാസികളെയും പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന്​ എം.പിമാരും ആവശ്യപ്പെട്ടിരുന്നു. ബഹ്​റൈനികളല്ലാത്തവർക്ക്​ സോഷ്യൽ ഇൻഷുറൻസ്​ നിർത്തലാക്കിയ 1977ലെ നിയമം പിൻവലിക്കണമെന്നും ഇവർ ആവ​ശ്യപ്പെടുന്നു. അതുവരെ സ്വകാര്യ മേഖലയിലെ എല്ലാ തൊഴിലാളികളും പെൻഷൻ ഫണ്ടി​െൻറ പരിധിയിൽ വന്നിരുന്നു.

പുതിയ ശിപാർശ അനുസരിച്ച്​ ചുരുങ്ങിയ വിരമിക്കൽ പ്രായം 55 വയസായാണ്​ നിജ​പ്പെടുത്തിയിരിക്കുന്നത്​. തൊട്ടുമുമ്പുള്ള അഞ്ച്​ വർഷത്തെ ശരാശരി ശമ്പളം അടിസ്​ഥാനമാക്കിയായിരിക്കും പെൻഷൻ കണക്കാക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pension schemeBahrain
News Summary - Recommendation to include expatriates in the pension scheme in Bahrain
Next Story