ആദ്യ ഗോൾഡൻ വിസക്കാരെ ആദരിച്ചു
text_fieldsആദ്യ ഗോൾഡൻ വിസ ലഭിച്ചവരെ ആദരിക്കുന്ന ചടങ്ങിൽനിന്ന്
മനാമ: ബഹ്റൈൻ പ്രഖ്യാപിച്ച ഗോൾഡൻ വിസ ആദ്യമായി ലഭിച്ചവരെ നാഷനാലിറ്റി, പാസ്പോർട്ട്സ് ആൻഡ് റസിഡൻസ് അഫയേഴ്സ് (എൻ.പി.ആർ.എ) അണ്ടർ സെക്രട്ടറി ശൈഖ് ഹിഷാം ബിൻ അബ്ദുൽ റഹ്മാൻ ആൽ ഖലീഫ ആദരിച്ചു. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥക്ക് കരുത്തുപകരുന്നതാണ് ഈ തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. പദ്ധതി പ്രഖ്യാപിച്ചതു മുതൽ 577 അപേക്ഷകളാണ് ഗോൾഡൻ വിസക്കുവേണ്ടി എൻ.പി.ആർ.എക്ക് ലഭിച്ചത്. വിവിധ മേഖലകളിൽ പ്രഗല്ഭരായവരെയും ജോലിക്കാരെയും നിക്ഷേപകരെയും വിരമിച്ചവരെയും ആകർഷിക്കുന്നതിൽ ബഹ്റൈന്റെ വിജയമാണ് ഇത് തെളിയിക്കുന്നതെന്ന് അണ്ടർ സെക്രട്ടറി പറഞ്ഞു.
അതേസമയം, വിദേശ തൊഴിലാളികളുടെ വർക്ക് പെർമിറ്റിനെ ഗോൾഡൻ വിസ ബാധിക്കില്ലെന്ന് ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി സി.ഇ.ഒ ജമാൽ അൽ അലാവി പറഞ്ഞു. 2006ലെ 19ാം നിയമമനുസരിച്ചുള്ള ബാധ്യതകൾ തൊഴിലുടമകൾ നിറവേറ്റണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗോൾഡൻ വിസ നേടാൻ താൽപര്യമുള്ളവർക്ക് www.bahrain.bh/Goldenresidency എന്ന വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

