പ്രമുഖ വാഗ്‌മി എം.എം അക്ബറിന് സ്വീകരണം
text_fieldsഎം.എം അക്ബറിന് സ്വീകരണം നൽകിയപ്പോൾ
മനാമ: ഹ്രസ്വ സന്ദർശനത്തിനായി ബഹ്‌റൈനിൽ എത്തിച്ചേർന്ന പ്രമുഖ വാഗ്മിയും എഴുത്തുകാരനുമായ എം.എം അക്ബറിന് ബഹ്‌റൈൻ എയർപോർട്ടിൽ സ്വീകരണം നൽകി. അൽ ഫുർഖാൻ സെന്റർ മലയാള വിഭാഗം സംഘടിപ്പിച്ച "മുഹമ്മദ് നബി (സ) മാനവ മൂല്യങ്ങളുടെ നേർസാക്ഷ്യം" എന്ന ത്രൈമാസ ക്യാമ്പയിനിൻ്റെ പ്രഖ്യാപന സമ്മേളനത്തിൽ അദ്ദേഹം മുഖ്യ പ്രഭാഷണം നടത്തി.
വിമാനത്താവളത്തിൽ നടന്ന സ്വീകരണ ചടങ്ങിൽ അൽ ഫുർഖാൻ സെന്റർ പ്രവർത്തകരായ മൂസ സുല്ലമി, ഷറഫുദ്ധീൻ, സുഹൈൽ ( വൈസ് പ്രസിഡൻ്റ്മാർ) മനാഫ് സി.കെ (ജനറൽ സെക്രട്ടറി), അബ്ദുൾ സലാം (പ്രോഗ്രാം കൺവീനർ), അബ്ദുൾ ബാസിത്ത് അനാറത്ത് ( യൂത്ത് വിങ്ങ് ജനറൽ സെക്രട്ടറി), മുഹമ്മദ് ഷാനിദ് (ഫൈനാൻസ് സെക്രട്ടറി), മുജീബ് (വളണ്ടിയർ കാപ്റ്റൻ), അബ്‌ദുൾ ഹക്കിം (സൗണ്ട്), സഹീദ് പുഴക്കൽ (ഓഡിറ്റ്) എന്നിവർ പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

