മാത്യൂസ് മോർ തേവോദോസിയോസ് മെത്രാപ്പോലീത്തക്ക് സ്വീകരണം
text_fieldsമനാമ: ബഹ്റൈൻ സെന്റ് പീറ്റേഴ്സ് ഇടവകയുടെ ക്രിസ്മസ് ശുശ്രൂഷകൾക്കും ഡിസംബർ 30ന് നടക്കുന്ന ഇടവക സംഗമത്തിനുമായി ബഹ്റൈനിലെത്തിയ പാത്രിയാർക്കൽ വികാർ മാത്യൂസ് മോർ തേവോദോസിയോസ് മെത്രാപ്പോലീത്തക്ക് സ്വീകരണം നൽകി. ഇടവക വികാരി ഫാ. റോജൻ പേരകത്തിന്റെ നേതൃത്വത്തിൽ നൽകിയ സ്വീകരണത്തിൽ വൈസ് പ്രസിഡന്റ് റോബി മാത്യു ഈപ്പൻ, സെക്രട്ടറി ഏലിയാസ് ജേക്കബ്, ട്രസ്റ്റി റെജി വർഗീസ്, ജോ. ട്രസ്റ്റി പോൾസൺ വർക്കി, മാനേജിങ് കമ്മിറ്റി ഭാരവാഹികൾ എന്നിവരും പങ്കെടുത്തു. ക്രിസ്മസ് ശുശ്രൂഷകൾ 24ന് വൈകിട്ട് ആറിന് ആരംഭിക്കും. സന്ധ്യാനമസ്കാരവും തുടർന്ന് യൽദോ പെരുന്നാൾ ശുശ്രൂഷയും വി. കുർബാനയും സ്നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്. 2023 വർഷത്തേക്കുള്ള കലണ്ടർ മെത്രാപ്പോലീത്ത പ്രകാശനം ചെയ്യുമെന്ന് ഇടവക മാനേജിങ് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

