സംവിധായകൻ സക്കരിയക്ക് ബഹ്റൈനിൽ സ്വീകരണം
text_fieldsസംവിധായകൻ സക്കരിയക്ക് ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം വിമാനത്താവളത്തിൽ
സ്വീകരണം നൽകുന്നു
മനാമ: സുഡാനി ഫ്രം നൈജീരിയ, ഹലാൽ ലൗ സ്റ്റോറി തുടങ്ങിയ മലയാള സിനിമകളുടെ സംവിധായകനും ആയിഷ, മോമോ ഇൻ ദുബായ്, ജാക്സൺ ബസാർ യൂത്ത് എന്നീ സിനിമകളുടെ സഹനിർമാതാവുമായ സക്കരിയക്ക് ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം ഭാരവാഹികളുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. ആഗസ്റ്റ് ഒന്നിന് ഉമ്മുൽ ഹസ്സം ലോറൽ അക്കാദമിയിൽ നടക്കുന്ന ‘ആർട്ട് ഓഫ് ഫിലിം മേക്കിങ്’ എന്ന സിനിമാ ആസ്വാദന സദസ്സിന് അദ്ദേഹം നേതൃത്വം നൽകും.
ബഹ്റൈനിലെ കലാകാരന്മാർക്കും സിനിമപ്രവർത്തകർക്കും സിനിമ പഠിതാക്കൾക്കും ഒരുമിച്ചിരുന്ന് സംവിധായകനുമായി സംവദിക്കാനും ആശയങ്ങളും കഥകളും കൈമാറ്റം ചെയ്യുപ്പെടുന്ന എഴുത്തുരീതികൾ പരിചയപ്പെടാനും സംവിധായകന്റെ അനുഭവങ്ങൾ കേട്ടറിയാനും ലോറൽ അക്കാദമിയിൽ അവസരം ഉണ്ടാകുമെന്നും ഭാരവാഹികൾ അറിയിച്ചു. മൊമന്റം മീഡിയയാണ് സംഘാടകർ. പങ്കെടുക്കാൻ താൽപര്യമുള്ളവർ രജിസ്റ്റർ ചെയ്യാൻ ബന്ധപ്പെടേണ്ട നമ്പർ +973 33526110.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

