Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കാൻസർ കെയർ ഗ്രൂപ്പ് സ്ഥാപക രക്ഷാധികാരി റെവ. രഞ്ജി വർഗീസിന് ബഹ്‌റൈനിൽ സ്വീകരണം നൽകും
text_fieldsbookmark_border
മനാമ: ബഹ്‌റൈൻ മാർത്തോമ്മാ ഇടവകയുടെ കൺവെൻഷനിൽ പങ്കെടുക്കാൻ ബഹ്‌റൈനിൽ എത്തിയ റെവ. രഞ്ജി വർഗീസ് മല്ലപ്പള്ളിക്ക് ഒക്ടോബർ 3 ശനിയാഴ്ച വൈകീട്ട് 7ന് കെ.സി.എയിൽ സ്വീകരണം നൽകുമെന്ന് കാൻസർ കെയർ ഗ്രൂപ് എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു.
ഗ്രൂപ്പിന്‍റെ സ്ഥാപക രക്ഷാധികാരിയാണ് രഞ്ജി അച്ഛൻ. കാൻസർ കെയർ ഗ്രൂപ്പ് ഓക്ടോബർ മാസത്തിൽ സംഘടിപ്പിക്കുന്ന ബ്രെസ്റ്റ് കാൻസർ ബോധവൽക്കരണ പരിപാടികളുടെ പ്രഖ്യാപനവും, കീമോ തെറാപ്പി ചികിത്സയുടെ ഭാഗമായി മുടി കൊഴിയുന്ന രോഗികൾക്ക് വിഗ് നിർമിക്കുവാൻ ഈ അടുത്ത ദിവസങ്ങളിൽ മുടി ദാനം നൽകിയവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും അന്നേ ദിവസം നടക്കും. ഗ്രൂപ്പ് അംഗങ്ങൾ, സാമൂഹിക സാംസ്‌കാരിക സംഘടനാ പ്രവർത്തകർ എന്നിവർ പരിപാടിയിൽ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

