സ്ഥാനമൊഴിയുന്ന ഫലസ്തീൻ അംബാസഡറെ സ്വീകരിച്ചു
text_fieldsവാണിജ്യ, വ്യവസായ മന്ത്രി അബ്ദുല്ല ആദിൽ ഫഖ്റുവിനോടൊപ്പം ബഹ്റൈനിലെ ഫലസ്തീൻ അംബാസഡർ താഹ മുഹമ്മദ് അബ്ദുൽ ഖാദർ
മനാമ: സ്ഥാനമൊഴിയുന്ന ബഹ്റൈനിലെ ഫലസ്തീൻ അംബാസഡർ താഹ മുഹമ്മദ് അബ്ദുൽ ഖാദറുമായി കൂടിക്കാഴ്ച നടത്തി വാണിജ്യ, വ്യവസായ മന്ത്രി അബ്ദുല്ല ആദിൽ ഫഖ്റു. ഇരു രാജ്യവും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനായി അംബാസഡർ നടത്തിയ ശ്രമങ്ങളെ മന്ത്രി പ്രശംസിച്ചു. ബഹ്റൈൻ- ഫലസ്തീൻ ബന്ധങ്ങളുടെ വളർച്ചയെ അംബാസഡറും പ്രശംസിച്ചു.
മറ്റൊരു അവസരത്തിൽ ശൂറ കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹും അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തി. ഫലസ്തീൻ ലക്ഷ്യങ്ങളെ പിന്തുണക്കുന്നതായും കിഴക്കൻ ജറൂസലം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള ജനതയുടെ അവകാശത്തെ ഉയർത്തിപ്പിടിക്കുന്നതിനുള്ള ബഹ്റൈന്റെ പ്രതിബദ്ധത അൽ സാലിഹ് അറിയിച്ചു.
ശൂറ കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ
സാലിഹിനോടൊപ്പം
രാജാവ് ഹമദ് ഈസ ബിൻ ആൽ ഖലീഫയുടെ നേതൃത്വത്തിലും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ പിന്തുണയോടെയും അറബ് സമാധാന ചർച്ചകളെയും അന്താരാഷ്ട്ര പ്രമേയങ്ങളെയും മുൻനിർത്തി ദ്വിരാഷ്ട്ര പരിഹാരത്തിനായുള്ള സഹകരണവും പിന്തുണയും അറിയിക്കുന്നതായും അലി ബിൻ സാലിഹ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

