ബംഗ്ലാദേശ് അംബാസഡര്‍ക്ക് ഷിഫ അല്ജസീറയില് സ്വീകരണ
text_fieldsഷിഫ അല്‍ജസീറ മെഡിക്കല്‍ സെൻററില്‍ നടന്ന ബഹ്റൈന്‍ ദേശീയദിനം, ബംഗ്ലാദേശ് വിജയദിനം ആഘോഷങ്ങള്‍ ബംഗ്ലാദേശ് അംബാസഡര്‍ മുഹമ്മദ് നസറുല്‍ ഇസ്ലാം ഉദ്ഘാടനം ചെയ്യുന്നു
മനാമ: ബംഗ്ലാദേശ് അംബാസഡര്‍ മുഹമ്മദ് നസ്റുല്‍ ഇസ്ലാമിന് ഷിഫ അല്‍ജസീറ മെഡിക്കല്‍ സെൻററില്‍ സ്വീകരണം നല്കി. ബഹ്റൈന്‍ ദേശീയദിനം, ബംഗ്ലാദേശ് വിജയദിനം എന്നീ ആഘോഷങ്ങളുടെ ഭാഗമായി ഷിഫ അല്ജസീറയില് ബംഗ്ലാദേശ് സ്വദേശികള്‍ക്കായി സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പില്‍ മുഖ്യാതിഥിയായി എത്തിയതായിരുന്നു അദ്ദേഹം. ഷിഫ അല്‍ജസീറ സി.ഇ.ഒ ഹബീബ് റഹ്മാന്, ഡയറക്ടര്‍ ഷബീര്‍ അലി, മെഡിക്കല്‍ ഡയറക്ടര്‍ ഡോ. സല്മാന് ഗരീബ്, മെഡിക്കല്‍ അഡ്മിനിസ്ട്രേറ്റര്‍ ഡോ. ഷംനാദ്, മുതിര്‍ന്ന ഡോക്ടര്‍മാര്‍, മറ്റു മാനേജ്മെൻറ് പ്രതിനിധികള്‍ എന്നിവരുടെ നേതൃത്വത്തില്‍ അംബാസഡറെ സ്വീകരിച്ചു.
ഷിഫ അല്‍ജസീറ മെഡിക്കല്‍ സെൻറര്‍ ആരോഗ്യ മേഖലയില്‍ നല്കുന്ന സംഭാവനകളെയും മികവുറ്റ ഇടപെടലുകളെയും അദ്ദേഹം പ്രശംസിച്ചു. ബംഗ്ലാദേശ് വിമോചനത്തില്‍ ഇന്ത്യ നല്കിയ സംഭാവനകളെയും അദ്ദേഹം ചടങ്ങില്‍ അനുസ്മരിച്ചു. വിജയദിനാഘോഷം അംബാസഡര്‍ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. ബംഗ്ലാദേശ് യൂത്ത് ക്ലബുമായി സഹകരിച്ച് നടത്തിയ ക്യാമ്പില്‍ നൂറുകണക്കിന് പേര് പങ്കെടുത്തു. ഡോ. ഫര്‍സിയ ഹസന് ക്യാമ്പിന് നേതൃത്വം നല്കി.