ഒരു വർഷത്തിനുള്ളിൽ 10 റീട്ടയിൽ സ്േറ്റാറുകളുടെ റീബ്രാൻഡിങ് ക്യാരിഫോർ പൂർത്തിയാക്കി
text_fieldsമനാമ: ഒരു വർഷത്തിനുള്ളിൽ മുൻ 10 റീട്ടയിൽ അറബ്യേ സ്േറ്റാറുകളുടെ റീബ്രാൻഡിങ് ക്യാരിഫോർ പൂർത്തിയാക്കി. ജിയാൻറ്, ഗൾഫ് മാർട്ട് സ്റ്റോറുകളും ബഹ്റൈനിൽ ക്യാരിഫോറിെൻറ നേതൃത്വത്തിൽ ഏറ്റെടുത്ത് കഴിഞ്ഞു. 38 രാജ്യങ്ങളിലായി വ്യാപിച്ചിരിക്കുന്ന ^മാജിദ് അൽ ഫുതിയാം റീട്ടയിൽ കമ്പനിയുടെ ബഹ്റൈനിലെ മുഖമായ ക്യാരിഫോറിന് ബഹ്റൈനിൽ ഏറ്റവും വലിയ ഹൈപ്പർമാർക്കറ്റ് ശ്ര്യംഖലയാണുള്ളതെന്ന് മാനേജ്മെൻറ് വാർത്തകുറിപ്പിൽ അറിയിച്ചു. അടുത്തിടെ ജുഫൈറിൽ ക്യാരിഫോർ സൂപ്പർമാർക്കറ്റ് പ്രവർത്തനം തുടങ്ങിയിരുന്നു. ബഹ്റൈനിൽ ഇപ്പോൾ ക്യാരിഫോറിന് 12 സ്റ്റോറുകളാണുള്ളത്. അഞ്ച് ഹൈപ്പർമാർക്കറ്റുകളും ഏഴ് സൂപ്പർമാർക്കറ്റുകളും പ്രവർത്തിക്കുന്നു. ദിനംപ്രതി ഏകദേശം 27,000 ഉപഭോക്താക്കളാണ് ക്യാരിഫോറിെൻറ സ്റ്റോറുകളിലെത്തുന്നത്.
റീബ്രാൻറിംങ് പൂർത്തീകരണം ക്യാരിഫോറിെൻറ വളർച്ചയുടെ ചരിത്രത്തിലെ പ്രധാന നാഴികകല്ലാണെന്ന് മാജിദ് അൽ ഫുതിയാം റീെട്ടയിൽ കമ്പനി കൺട്രി മാനേജർ ജെറോം അകേൽ പറഞ്ഞു. 75,000 ത്തിലധികം ഭക്ഷ്യ വസ്തുക്കൾ, ഭക്ഷണയിതര ഉൽപന്നങ്ങൾ, പഴം, പച്ചക്കറി, പാൽ, മാംസം, മത്സ്യം, ഫ്രഷ് ബേക്കറി തുടങ്ങിയവും സ്റ്റോറുകളുടെ പ്രത്യേകതയാണ്. ക്യാരിഫോറിെൻറ സ്റ്റോറുകളിൽ ലഭിക്കുന്നുണ്ട്. ആരോഗ്യകരമായ ഭക്ഷണവും അടുക്കളയും ക്യാരിഫോറിെൻറ സവിശേഷതയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
