റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്മെന്റ് എക്സിബിഷനിൽ മികച്ച പങ്കാളിത്തം
text_fieldsമനാമ: സിറ്റി സെന്റർ മാളിൽ ആരംഭിച്ച ബഹ്റൈൻ റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്മെന്റ് എക്സിബിഷനിൽ മികച്ച പങ്കാളിത്തം. രാജ്യത്തെ പ്രമുഖ റിയൽ എസ്റ്റേറ്റ് കമ്പനികൾ പങ്കെടുക്കുന്ന പ്രദർശനം റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റി (റെറ) ചീഫ് എക്സിക്യൂട്ടിവ് ശൈഖ് മുഹമ്മദ് ബിൻ ഖലീഫ ആൽ ഖലീഫ ഉദ്ഘാടനം ചെയ്തു.
രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ നേതൃത്വത്തിലുള്ള സമഗ്ര വികസന പദ്ധതികൾ സാക്ഷാത്കരിക്കുന്നതിന് റിയൽ എസ്റ്റേറ്റ് മേഖലക്ക് എല്ലാവിധ പിന്തുണയും നൽകുമെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉൽപാദനത്തിൽ എണ്ണ ഇതര വിഹിതം വർധിപ്പിക്കുന്നതിന് റിയൽ എസ്റ്റേറ്റ് മേഖലയുടെ വളർച്ച സഹായിക്കും. സാമ്പത്തിക ഉത്തേജന പദ്ധതിയുടെ ഫലമായി റിയൽ എസ്റ്റേറ്റ് മേഖലയിലുണ്ടായ മികച്ച ഫലങ്ങളും അദ്ദേഹം എടുത്തുപറഞ്ഞു. ഈ മേഖലയിലേക്ക് കൂടുതൽ നിക്ഷേപം ആകർഷിക്കുന്നതിനുള്ള സർക്കാറിന്റെ ശ്രമങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി. എക്സിബിഷൻ ശനിയാഴ്ച സമാപിക്കും.

