Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightറിയൽ എസ്റ്റേറ്റ് ഡേറ്റ...

റിയൽ എസ്റ്റേറ്റ് ഡേറ്റ സേവനങ്ങൾ മെച്ചപ്പെടുത്തി റെഗുലേറ്ററി അതോറിറ്റി

text_fields
bookmark_border
റിയൽ എസ്റ്റേറ്റ് ഡേറ്റ സേവനങ്ങൾ മെച്ചപ്പെടുത്തി റെഗുലേറ്ററി അതോറിറ്റി
cancel

മനാമ: പൊതുസേവനങ്ങൾ കൂടുതൽ മികച്ചതാക്കുന്നതിന്റെ ഭാഗമായി ‘അഖാരി’ പ്ലാറ്റ്‌ഫോമിൽ 'റിയൽ എസ്റ്റേറ്റ് ഡാറ്റ ആൻഡ് ഇൻഡിക്കേറ്റേഴ്‌സ്' സേവനം വികസിപ്പിച്ചതായി റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു. ഉപയോക്താക്കൾക്ക് കൂടുതൽ വേഗത്തിലും എളുപ്പത്തിലും കൃത്യമായ റിയൽ എസ്റ്റേറ്റ് വിവരങ്ങൾ ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

നിക്ഷേപകർക്കും ഡെവലപ്പർമാർക്കും ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള കൃത്യവും കാലികവുമായ വിവരങ്ങൾ എളുപ്പത്തിൽ ലഭ്യമാകും എന്നതാണ് ഈ സേവനത്തിന്റെ പ്രധാന സവിശേഷത. വിശ്വസനീയമായ ഡാറ്റ ലഭ്യമാകുന്നതിലൂടെ നിക്ഷേപകർക്ക് കൃത്യമായ തീരുമാനങ്ങൾ എടുക്കാനും ഫീസിബിലിറ്റി പഠനങ്ങൾ നടത്തുന്നതിനുള്ള സമയം ലാഭിക്കാനും സാധിക്കും.

മാപ്പിൽ നേരിട്ട് പ്രോപ്പർട്ടി തിരയാനോ പ്രോപ്പർട്ടി നമ്പർ ഉപയോഗിച്ച് കണ്ടെത്താനോ സാധിക്കുന്ന വിധത്തിൽ പ്ലാറ്റ്‌ഫോമിന്റെ യൂസർ ഇന്റർഫേസ് കൂടുതൽ ലളിതമാക്കിയിട്ടുണ്ട്. സർക്കാർ നിർദ്ദേശങ്ങൾക്കും മികച്ച രീതികൾക്കും അനുസൃതമായി സേവനങ്ങൾ പുനഃക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ നവീകരണമെന്ന് ആർ.ഇ.ആർ.എ സി.ഇ.ഒ ഇബ്രാഹിം മുഹമ്മദ് അബുൽ വ്യക്തമാക്കി. രാജ്യത്തെ റിയൽ എസ്റ്റേറ്റ് വിപണിയിൽ സുതാര്യത വർദ്ധിപ്പിക്കാനും നിക്ഷേപകരെ സഹായിക്കാനും ഈ ഡിജിറ്റൽ സംവിധാനം ഏറെ ഉപകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊതുസേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി സർക്കാർ തലത്തിൽ ഇതിനോടകം നിരവധി സേവനങ്ങൾ നവീകരിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:real estateregulatory authorityBahrain News
News Summary - Real Estate Data Services, Regulatory Authority,
Next Story