വായന മരിക്കുന്നില്ല
text_fieldsലത്തീഫ് ചാലിയം (പ്രിൻസിപ്പൽ,
റയ്യാൻ സ്റ്റഡി
സെന്റർ)
വായന മരിക്കുന്നുവെന്ന് ചില കോണുകളിൽ നിന്നെങ്കിലും ചിലപ്പോൾ നാം കേൾക്കാറുണ്ട്, എന്നാൽ പ്രിന്റ് മീഡിയാ വായനയിൽ നിന്നും ഡിജിറ്റൽ മീഡിയാ വായനയിലേക്ക് പൊതുജനം മാറിയതുകൊണ്ടാണ് വായന മരിക്കുന്നുവെന്ന് ചിലരെങ്കിലും പറയാൻ കാരണം. ഡിജിറ്റൽ മീഡിയയുടെ ആരംഭകാലത്ത് ജനങ്ങളിൽ കണ്ട ആവേശം ഒരുമാതിരി കെട്ടടങ്ങിയപോലെയാണ്. വീണ്ടും പ്രിന്റ് മീഡിയയിലേക്ക് ജനങ്ങൾ തിരിച്ചുനടക്കുന്ന കാഴ്ചയാണ് ലോകം മുഴുവൻ നാം കാണുന്നത്.
അത് പത്രമായാലും പുസ്തകങ്ങളായാലും. സമീപകാല ആഗോള വിൽപന ഡേറ്റയുടെ അടിസ്ഥാനത്തിൽ, ഡിജിറ്റൽ ഫോർമാറ്റുകൾ പ്രചാരം നേടുന്നുണ്ടെങ്കിലും, ഡിജിറ്റൽ പുസ്തകങ്ങളേക്കാൾ പ്രിന്റ് പുസ്തകങ്ങൾ ഇപ്പോഴും ഗണ്യമായി വിറ്റഴിക്കപ്പെടുന്നു. ഡിജിറ്റൽ ഓപ്ഷനുകളുടെ സൗകര്യം ഉണ്ടായിരുന്നിട്ടും, യുവതലമുറ ഉൾപ്പെടെയുള്ള നിരവധി വായനക്കാർ ഇപ്പോഴും പുസ്തകങ്ങളുടെ സ്പർശനാനുഭവം ഇഷ്ടപ്പെടുന്നു. സ്ക്രീനുകളിൽ നിന്ന് നേരിടുന്ന കണ്ണിന്റെ പ്രയാസം, ഡിജിറ്റൽ വായനയിലെ ആസ്വാദനക്കുറവ് എന്നിവ പുസ്തകം ശേഖരിക്കുന്നതിനോടുള്ള ഗൃഹാതുരമായ അഭിനിവേശം യുവ തലമുറയിൽ വർധിപ്പിച്ചുകൊണ്ടിരിക്കുന്നു.
നൂറ്റാണ്ടുകളായി കേരളത്തിൽ വായന നിലനിന്നിരുന്നു. മുസ്ലിം വീടുകളിൽ സ്ത്രീകളിലടക്കം മതപരമായ വായനകൾ അറബി മലയാള ലിപികളിൽ നിലനിന്നിരുന്നുവെങ്കിൽ മറ്റു മതസ്ഥരുടെ വീടുകളിലും സന്ധ്യക്ക് വിളക്കുവെച്ച് പഴയ മലയാള ലിപികളിൽപെട്ട മത ഗ്രന്ഥങ്ങൾ പാരായണം ചെയ്യൽ പതിവായിരുന്നു.
കേരളത്തിലെ ചില പ്രമുഖ പത്രങ്ങൾ: രാജ്യസമാചാരം: 1847ൽ പ്രസിദ്ധീകരിച്ച കേരളത്തിലെ ആദ്യത്തെ മലയാള ജേണലായിരുന്നു. ദീപിക: 1887ലും മലയാള മനോരമ ദിനപത്രം 1888ലും, മാതൃഭൂമി 1923ലും, ദേശാഭിമാനി 1942ലും, മംഗളം 1969 ലും ആരംഭിച്ചു. മാധ്യമം 1987ൽ ഒരു ദിനപത്രമായി സ്ഥാപിതമായ അതിന്റെ ഗൾഫ് പതിപ്പ് 1999ൽ ആരംഭിച്ചു.
അവസാനമായി തേജസ് പത്രം 2006 ലും സ്ഥാപിതമായി. ഈ പത്രങ്ങളും അതിന്റെ വാരികകളുമെല്ലാം മലയാളിയുടെ വായന പരിപോഷിപ്പിക്കുന്നതിൽ ഒട്ടേറെ പങ്കു വഹിച്ചിട്ടുണ്ട്. ഇതിൽ മാധ്യമം വാരിക ആഴത്തിലുള്ള സാമൂഹിക, രാഷ്ട്രീയ വിശകലനത്തിന് പേരുകേട്ടതാണ്. ഏതൊരു രാഷ്ട്രീയ വേലിയേറ്റത്തിലും നിഷ്പക്ഷമായ നിലപാടെടുക്കാൻ ‘ഗൾഫ് മാധ്യമ’ത്തിന് സാധിച്ചിട്ടുണ്ട്. ഇനിയും ഈ നില തുടരാൻ സാധിക്കട്ടെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

