Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബഹ്​റൈനിലുണ്ട്​...

ബഹ്​റൈനിലുണ്ട്​ വായനയുടെ ‘ഉൽസവപ്പറമ്പ്’

text_fields
bookmark_border
ബഹ്​റൈനിലുണ്ട്​ വായനയുടെ ‘ഉൽസവപ്പറമ്പ്’
cancel

മനാമ: നാട്ടിലെ വായനശാലകളിൽ പലതിലും  ആളൊഴിയുന്ന​ു എന്ന പരിദേവനങ്ങൾ ഉയരാറുണ്ടെങ്കിലും പ്രവാസഭൂമികയിലെ ചില വായനത്തുരുത്തുകളിൽ നിന്ന്​ ആഹ്ലാദം പകരുന്ന വാർത്തകൾ ഉയരുന്നുണ്ട്​. അതിലൊന്നാണ്​ ബഹ്​റൈൻ കേരളീയ സമാജം വായനശാല. 14000 പുസ്​തകങ്ങളും 1800 ഒാളം അംഗങ്ങളും  അടങ്ങുന്നതാണ്​ ഇൗ ഗ്രന്​ഥാലയം. 200 ഒാളം അംഗങ്ങൾ ആഴ്​ചയിൽ ഒരിക്കലെങ്കിലും വന്ന്​ പുസ്​തകങ്ങൾ വന്ന്​ എടുക്കുന്നുണ്ട്​. 14 ദിവസമാണ്​ പുസ്​തകങ്ങൾ കൈവശം വക്കുന്നതിനുള്ള സമയപരിധി. വായനശാലയിൽ വന്നിരുന്ന്​ പതിവായി വായിക്കുന്ന നിരവധി ആളുകളുമുണ്ട്​.  ഇംഗ്ലീഷ്​ കൃതികളുടെ പ്രത്യേക വിഭാഗം തന്നെയുണ്ട്​ ഇവിടെ. മലയാളത്തിൽ കഥ, നോവൽ, കവിത, നാടകം, നിരൂപണം, വൈഞ്​ജാനിക ഗ്രന്​ഥം, ബാലസാഹിത്യം, റഫറൻസ്​ ഗ്രന്​ഥങ്ങൾ എന്നിവക്ക്​ പ്രത്യേക വിഭാഗങ്ങൾ.  പ്രവാസഭൂമിയിലെ ജോലിത്തിരക്കും സമയമില്ലായ്​മയും മറികടന്ന്​ കൊണ്ടുള്ള വായനക്കാരുടെ സമർപ്പണ മനോഭാവത്തി​​​െൻറ തെളിവാണ്​ ഇൗ ഗ്രന്​ഥാലയത്തി​​​െൻറ വിജയകഥയെന്ന്​ നിസംശയം പറയാവുന്ന കാഴ്​ചകൾ. സമാജം വായനശാലയിലേക്ക്​ കടന്നുവരുന്നവരെ ആദ്യം  സ്വാഗതം ചെയ്യുന്നത്​  എഴുത്തിലെ മഹാരഥൻമാരുടെ ഛായാചിത്രങ്ങളുള്ള സ്വീകരണ മുറിയാണ്​.  ഇവിടെ ഇരുന്ന്​ വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്​. 

പ്രധാനദിനപത്രങ്ങളും മാഗസിനുകളും ഭംഗിയായി ഒരു സ്​റ്റാൻറിൽ അടുക്കി വെച്ചിട്ടുമുണ്ട്​. ഇൗ മുറിയിലൂടെയാണ്​ വായനശാലയിലേക്കുള്ള പ്രവേശനം. ഭംഗിയായും വൃത്തിയായും സജജീകരിച്ചിരിക്കുന്ന  ഇവിടെ പുസ്​തകങ്ങൾ എടുക്കു​േമ്പാഴും വെക്കു​േമ്പാഴും ഒരു പിഞ്ചുകുഞ്ഞിനെ കൈകാര്യം ചെയ്യുന്ന​േപാലെയാകണം എന്ന ഒാർമപ്പെടുത്തലും ബന്​ധപ്പെട്ടവർ നൽകുന്നുണ്ട്​. പുസ്​തകങ്ങളുടെ പുറം ചട്ടകൾ കവറിട്ടും കേടുപറ്റുന്നവയെ തുന്നിക്കെട്ടിയും ജാഗ്രതയോടെയാണ്​ ശുശ്രൂഷിക്കുന്നതും.   ജി.സി.സി രാജ്യങ്ങളിലെ പ്രവാസി മലയാളികളുടെ വായനശാലകളിൽവെച്ച്​   ഏറ്റവും ശ്രദ്ധേയമായ സ്ഥാപനമാണിതെന്നും ലൈബ്രറി കമ്മിറ്റിയുടെ കൺവീനറായ ആഷ്​ലി കുര്യൻ ‘ഗൾഫ്​ മാധ്യമ’ത്തോട്​ പറഞ്ഞു.

വായന
ക്കൊപ്പം എഴുത്തുകാരുടെയും സാഹിത്യ വാസനയുള്ളവരുടെയും കൂട്ടായ്​മകളും ഇവിടെ സജീവമാണ്​. അടുത്തിടെ ജി.സി.സി രാജ്യങ്ങളിലെ മലയാളി പ്രവാസി കവികളുടെ രചനകൾ ഉ​ൾപ്പെടുത്തി പ്രസിദ്ധീകരിച്ച സമാഹാരം ഏറെ ചർച്ചകൾക്ക്​ വഴി വെച്ചിരുന്നു. ബഹ്​റൈനിലെ മലയാളി എഴുത്തുകാരിൽ നിരവധിപേർ അതിൽ ഭാഗമായിരുന്നു. പ്രവാസി കഥാകൃത്തുക്കളെ അണിനിരത്തിയുള്ള സമാഹാരം പുറത്തിറക്കുന്നതിനുള്ള ശ്രമങ്ങൾ ഉൗർജിതമായി നടക്കുന്നുണ്ട്​. പുതിയ കുട്ടികൾ വായനയുടെ ലോകത്തേക്ക്​ ഇപ്പോൾ കൂടുതലായി വരുന്നുണ്ടെന്ന്​ ലൈബ്രേറിയൻ അനു തോമസ്​ ജോൺ പറഞ്ഞു. 
കുടുംബങ്ങളായി എത്തുന്നവരുടെ എണ്ണത്തിലും വർധനവ്​ ഉണ്ടായിട്ടുണ്ട്​. 
വായനദിനം പ്രമാണിച്ച്​ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചതായി വായനദിനം കൺവീനർ സുമേഷ്​ പറഞ്ഞു. വായന മത്​സരം, കുടുംബങ്ങൾക്ക്​ സാഹിത്യ ക്വിസ്​ എന്നിവയും നടക്കുന്നുണ്ട്​. മലയാളത്തിലെ സാഹിത്യകുലപതികളിൽ പലരും ഇവിടെ സന്ദർശിച്ചിട്ടുണ്ട്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsreading daymalayalam news
News Summary - reading day-bahrain-gulf news
Next Story