Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റയ്യാൻ സ്റ്റഡി സെന്റർ സ്വാതന്ത്ര്യദിന പരിപാടികൾ

text_fields
bookmark_border
റയ്യാൻ സ്റ്റഡി സെന്റർ   സ്വാതന്ത്ര്യദിന പരിപാടികൾ
cancel

മനാമ: ഇന്ത്യയുടെ 80ാമത് സ്വാതന്ത്ര്യ ദിനത്തിൽ റയ്യാൻ സ്റ്റഡി സെന്റർ വിദ്യാർഥികൾക്കായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ആക്ടിങ് പ്രസിഡന്‍റ് സി.എം. അബ്ദു ലത്വീഫ് അധ്യക്ഷത വഹിച്ച ചടങ്ങിന് സാദിഖ് ബിൻ യഹ്‌യ സ്വാഗതം പറഞ്ഞു.

മദ്റസ പ്രിൻസിപ്പൽ അബ്ദുലത്വീഫ് ചാലിയം പരിപാടികൾക്ക് നേതൃത്വം നൽകി. കുട്ടികൾക്കായി സംഘടിപ്പിച്ച കാലിഗ്രഫി, ഡ്രോയിങ്, പ്രസംഗമത്സരം എന്നിവയിൽ വിവിധ വിദ്യാർഥികൾ മാറ്റുരച്ചു.

ഹംസ അമേത്ത്, ഹനീഫ് പി.പി., ഫഖ്‌റുദീൻ അലി അഹ്മദ്, ഷബീർ ഉമ്മുൽഹസ്സം എന്നിവർ വിജയികൾക്കുള്ള സമ്മാനവിതരണം നിർവ്വഹിച്ചു. വസീം അഹ്മദ് അൽ ഹികമി, സ്വാലിഹ് അൽ ഹികമി എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. ഫഖ്‌റുദ്ദീൻ അലി അഹ്മദ് നന്ദി പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Rayyan Study Center Independence Day Programs
Next Story