Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകു​രു​ന്നു​ക​ൾ​ക്ക്...

കു​രു​ന്നു​ക​ൾ​ക്ക് പെ​രു​ന്നാ​ൾ പു​ട​വ ന​ൽ​കി റ​യ്യാ​ൻ വി​ദ്യാ​ർ​ഥി​ക​ൾ

text_fields
bookmark_border
rayyan study centre students
cancel
camera_alt

റ​യ്യാ​ൻ സ്റ്റ​ഡി സെ​ന്റ​ർ വി​ദ്യാ​ർ​ഥി​ക​ൾ

മ​നാ​മ: ആ​ഹ്ലാ​ദ ദി​ന​ങ്ങ​ളി​ൽ​പോ​ലും കു​ഞ്ഞു​മു​ഖ​ങ്ങ​ളി​ൽ ഒ​രു ചെ​റു​പു​ഞ്ചി​രി വി​ട​ർ​ത്താ​ൻ സാ​ധി​ക്കാ​തെ വി​ഷ​മി​ക്കു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്ക് സ​ന്തോ​ഷ​ത്തി​ന്റെ കൈ​ത്താ​ങ്ങു​മാ​യി ബ​ഹ്‌​റൈ​ൻ റ​യ്യാ​ൻ സ്റ്റ​ഡി സെ​ന്റ​ർ വി​ദ്യാ​ർ​ഥി​ക​ൾ. 100ല​ധി​കം കു​ട്ടി​ക​ൾ​ക്ക് ഈ​ദ് ദി​ന​ങ്ങ​ളി​ൽ പു​ത്ത​നു​ടു​പ്പി​ന്റെ സൗ​ര​ഭ്യം പ​ക​രാ​നാ​യി സ്വ​ന്തം നി​ക്ഷേ​പ കു​ട​ങ്ങ​ൾ പൊ​ട്ടി​ച്ച് പ​ണം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു വി​ദ്യാ​ർ​ഥി​ക​ൾ. 300ല​ധി​കം റ​യ്യാ​ൻ വി​ദ്യാ​ർ​ഥി​ക​ൾ സം​രം​ഭ​ത്തി​ൽ ഒ​ത്തു​ചേ​ർ​ന്നു.

വി​സ്‌​ഡം ഇ​സ്‍ലാ​മി​ക് ഓ​ർ​ഗ​നൈ​സേ​ഷ​ൻ നാ​ട്ടി​ലെ പാ​വ​പ്പെ​ട്ട കു​ട്ടി​ക​ൾ​ക്ക് പെ​രു​ന്നാ​ൾ പു​ട​വ ന​ൽ​കാ​നാ​യി സം​ഘ​ടി​പ്പി​ച്ച ‘ഈ​ദ് കി​സ്‌​വ’ എ​ന്ന പ​രി​പാ​ടി​യി​ലേ​ക്കാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ ത​ങ്ങ​ളു​ടെ കൊ​ച്ചു കൊ​ച്ചു സ​മ്പാ​ദ്യ​ങ്ങ​ൾ കൈ​മാ​റി​യ​ത്. വ​ള​രെ ചെ​റു​പ്രാ​യ​ത്തി​ൽ​ത​ന്നെ കു​ട്ടി​ക​ളി​ൽ സ​ഹാ​യ മ​നോ​ഭാ​വം വ​ള​ർ​ത്തു​ന്ന ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ഭി​ന​ന്ദ​നാ​ർ​ഹ​മാ​ണെ​ന്ന് കു​ട്ടി​ക​ളി​ൽ​നി​ന്ന് സ​ഹാ​യം ഏ​റ്റു​വാ​ങ്ങി​യ സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ സെ​ക്ര​ട്ട​റി ഹം​സ കെ. ​ഹ​മ​ദ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഇ​തി​നു പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച റ​യ്യാ​ൻ സ്റ്റ​ഡി സെ​ന്റ​ർ ഭാ​ര​വാ​ഹി​ക​ളെ​യും ര​ക്ഷി​താ​ക്ക​ളെ​യും അ​ദ്ദേ​ഹം അ​നു​മോ​ദി​ച്ചു. റ​യ്യാ​ൻ സ്റ്റ​ഡി സെ​ന്റ​ർ പ്രി​ൻ​സി​പ്പ​ൽ അ​ബ്ദു ല​ത്വീ​ഫ് ചാ​ലി​യം, ഹം​സ അ​മേ​ത്ത്, ന​ഫ്സി​ൻ, സി​ദ്ദീ​ഖ്, അ​ബ്ദു​ൽ ഹാ​ദി തു​ട​ങ്ങി​യ​വ​രും മ​റ്റു അ​ധ്യാ​പി​കാ​ധ്യാ​പ​ക​ന്മാ​രും ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GiftBahrain NewsEid dressRamadan 2024
News Summary - Rayyan students gifted eid dresses to the children
Next Story