Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റയ്യാൻ സ്വാതന്ത്ര്യ ദിന പരിപാടികൾ ഇന്ന്

text_fields
bookmark_border
റയ്യാൻ സ്വാതന്ത്ര്യ ദിന പരിപാടികൾ ഇന്ന്
cancel

മനാമ: റയ്യാൻ സ്റ്റഡി സെന്റർ മദ്രാസ്സ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യ ദിന പരിപാടികൾ ഇന്ന് വൈകീട്ട് 4 മണിമുതൽ ഹൂറ റയ്യാൻ മദ്രസ്സ അങ്കണത്തിൽ വെച്ച് നടക്കുമെന്ന് വിദ്യാഭ്യാസ വിഭാഗം അറിയിച്ചു. കുട്ടികൾക്കുള്ള പ്രസംഗ മത്സരം, അറബിക്ക് കാലിഗ്രഫി, പെയിന്റിംഗ്, ക്വിസ് മത്സരങ്ങൾ തുടങ്ങിയവയായിരിക്കും ആദ്യ സെഷനിൽ നടക്കുക.

മഗ്‌രിബ് നമസ്‌കാരത്തിന് ശേഷം നടക്കുന്ന രണ്ടാമത്തെ സെഷനിൽ മത്സര വിജയികൾക്കുള്ള സമ്മാന വിതരണം, സമ്മറൈസ് ക്ലാസ്സിൽ പങ്കെടുത്ത കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് നൽകൽ, എന്നിവയോടൊപ്പം സ്വാലിഹ് അൽ ഹികമിയുടെ പ്രഭാഷണവും ഉണ്ടായിരിക്കുന്നതാണ്. മദ്രസ വിദ്യാർത്ഥികളുടെ രക്ഷിതാക്കളും പൊതു സമൂഹത്തിൽ നിന്നുള്ളവരും പ്രസ്തുത പരിപാടിയിൽ പങ്കെടുക്കുന്നതാണ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Rayyan Independence Day events today
Next Story