Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightയു.എ.ഇ പ്രസിഡന്‍റിന്​...

യു.എ.ഇ പ്രസിഡന്‍റിന്​ ആശംസ നേർന്ന്​ ഡോ. രവി പിള്ള

text_fields
bookmark_border
യു.എ.ഇ പ്രസിഡന്‍റിന്​ ആശംസ നേർന്ന്​ ഡോ. രവി പിള്ള
cancel
camera_alt

ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആൽ ന​ഹ്​​യാ​ന്​ -രവിപിള്ള

Listen to this Article

മ​നാ​മ: യു.​എ.​ഇ​യു​ടെ പു​തി​യ പ്ര​സി​ഡ​ൻ​റാ​യി ചു​മ​ത​ല​യേ​റ്റ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആൽ ന​ഹ്​​യാ​ന്​ ആ​ശം​സ​ക​ൾ നേ​രു​ന്ന​താ​യി ആ​ർ.​പി ഗ്രൂ​പ് ചെ​യ​ർ​മാ​ൻ ഡോ. ​ര​വി പി​ള്ള. അ​ന്ത​രി​ച്ച പ്ര​സി​ഡ​ന്‍റ്​ ശൈ​ഖ്​ ഖ​ലീ​ഫ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​​ന്റെ പാ​ത പി​ന്തു​ട​ർ​ന്ന്​ യു.​എ.​ഇ​യെ കൂ​ടു​ത​ൽ ഉ​യ​ര​ങ്ങ​ളി​ലേ​ക്ക്​ ന​യി​ക്കാ​ൻ അ​ദ്ദേ​ഹ​ത്തി​ന്​ സാ​ധി​ക്ക​ട്ടെ​യെ​ന്ന്​ ആ​ശം​സ സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.

സു​വ​ർ​ണ ജൂ​ബി​ലി പി​ന്നി​ടു​ന്ന രാ​ജ്യ​ത്തി​​​ന്റെ മൂ​ന്നാ​മ​ത്തെ ഭ​ര​ണാ​ധി​കാ​രി​യാ​യി നി​യ​മി​ത​നാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ് അ​ബൂ​ദ​ബി കി​രീ​ടാ​വ​കാ​ശി​യും യു.​എ.​ഇ സാ​യു​ധ​​സേ​ന​യു​ടെ ഡെ​പ്യൂ​ട്ടി സു​പ്രീം ക​മാ​ൻ​ഡ​റു​മെ​ന്ന നി​ല​യി​ൽ ഇ​തി​ന​കം പ്രാ​ഗ​ല്ഭ്യം തെ​ളി​യി​ച്ചി​ട്ടു​ണ്ട്. വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത്​ അ​ദ്ദേ​ഹം കൊ​ണ്ടു​വ​ന്ന പ​രി​ഷ്കാ​ര​ങ്ങ​ൾ ഏ​റെ ശ്ര​ദ്ധ നേ​ടി​യ​താ​ണ്. രാ​ജ്യ​ത്തി​ന്‍റെ സൈ​നി​ക​ശേ​ഷി വർധിപ്പിക്കുന്നതിൽ പങ്കുവഹിച്ച ശൈഖ്​ മുഹമ്മദ്​വി​ദേ​ശ ബ​ന്ധ​ങ്ങ​ളി​ൽ സു​പ്ര​ധാ​ന​മാ​യ ചു​വ​ടു​വെ​പ്പു​ക​ൾ​ക്ക്​ നേ​തൃ​ത്വം ന​ൽ​കു​ക​യും ചെ​യ്തു. ലോ​ക നേ​താ​ക്ക​ളു​മാ​യി ഏ​റെ അ​ടു​പ്പം പു​ല​ർ​ത്തു​ന്ന ​അ​ദ്ദേ​ഹ​ത്തി​ന്​ യു.​എ.​ഇ​യു​ടെ ആ​ഗോ​ള പ​ദ​വി കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കാ​ൻ സാ​ധി​ക്കും.

ഇ​ന്ത്യ-​യു.​എ.​ഇ ബ​ന്ധ​ത്തി​ന്​ എ​ക്കാ​ല​വും നി​റ​ഞ്ഞ പി​ന്തു​ണ​യാ​ണ്​ അ​ദ്ദേ​ഹം ന​ൽ​കി​യി​ട്ടു​ള്ള​ത്. ശൈ​ഖ്​ മു​ഹ​മ്മ​ദി​​ന്റെ നേ​തൃ​ത്വ​ത്തി​ൽ​ യു.​എ.​ഇ​യും ഇ​ന്ത്യ​യും ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ ഒ​പ്പു​വെ​ച്ച സ​മ​ഗ്ര സാ​മ്പ​ത്തി​ക സ​ഹ​ക​ര​ണ ക​രാ​ർ ഏ​റെ പ്ര​തീ​ക്ഷ ന​ൽ​കു​ന്ന​താ​ണ്.

വ്യ​വ​സാ​യം, സാ​​​ങ്കേ​തി​ക വി​ദ്യ, വി​ദ്യാ​ഭ്യാ​സം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ വ്യ​ക്ത​മാ​യ കാ​ഴ്ച​പ്പാ​ടു​ള്ള ഇ​ദ്ദേ​ഹ​ത്തി​ന്​ കീ​ഴി​ൽ രാ​ജ്യം കൂ​ടു​ത​ൽ അ​ഭി​വൃ​ദ്ധി​യി​ലേ​ക്ക്​ മു​ന്നേ​റു​മെ​ന്നും ഡോ. ​ര​വി പി​ള്ള പ​റ​ഞ്ഞു.

എ​ണ്ണ ഇ​ത​ര സ​മ്പ​ദ്​​വ്യ​വ​സ്ഥ​യി​ലേ​ക്ക്​ അ​തി​വേ​ഗം മു​​ന്നേ​റു​ന്ന ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ൾ​ക്ക്​ കൃ​ത്യ​മാ​യ ദി​ശാ​ബോ​ധം ന​ൽ​കാ​ൻ ശൈ​ഖ്​ മു​ഹ​മ്മ​ദി​ന്​ സാ​ധി​ക്കു​മെ​ന്നും അ​​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ravi pillaiSheikh Muhammed bin Zayed Al Nahyan
News Summary - Ravi Pillai congratulates UAE President
Next Story