രവി കുമാർ ജെയ്ന് പ്രവാസി ലീഗൽ സെൽ യാത്രയയപ്പ് നൽകി
text_fieldsരവി കുമാർ ജെയ്ന് പ്രവാസി ലീഗൽ സെൽ ബഹ്റൈൻ ചാപ്റ്റർ നൽകിയ യാത്രയയപ്പ് ചടങ്ങിൽനിന്ന്
മനാമ: ബഹ്റൈൻ ഇന്ത്യൻ എംബസിയിലെ ഫസ്റ്റ് സെക്രട്ടറി (കമ്യൂണിറ്റി വെൽഫെയർ ആൻഡ് കോമേഴ്സ്) രവി കുമാർ ജെയ്ന് പ്രവാസി ലീഗൽ സെൽ ബഹ്റൈൻ ചാപ്റ്റർ യാത്രയയപ്പ് നൽകി. അദ്ലിയ ഇന്ത്യൻ ദർബാർ റസ്റ്റാറന്റിൽ സംഘടിപ്പിച്ച യാത്രയയപ്പ് ചടങ്ങിൽ എംബസിയിലെ ഉദ്യോഗസ്ഥരും, മലയാളി സംഘടന നേതാക്കളും, പ്രവാസി ലീഗൽ സെൽ അംഗങ്ങളും പങ്കെടുത്തു. ബഹ്റൈനിൽ നാലര വർഷത്തെ സേവനത്തിന് ശേഷമാണ് രവി കുമാർ ജെയ്ന് പൂർത്തിയാക്കുന്നത്.
ചടങ്ങിൽ ബഹ്റൈൻ പാർലമെന്റ് അംഗമായ ഡോ. ഹസ്സൻ ഈദ് ബുഖമ്മാസ്, ഇന്ത്യൻ എംബസിയിലെ മുതിർന്ന ഉദ്യോഗസ്ഥരായ രവി സിങ് (സെക്കൻഡ് സെക്രടറി - കോൺസുലർ കാര്യങ്ങൾ), സന്ദീപ് സിങ് (ഡിഫൻസ് അറ്റാഷേ) ഉൾപ്പെടെയുള്ളവർ സന്നിഹിതരായിരുന്നു. പരിപാടിയിൽ സംസാരിച്ച സുധീർ തിരുനിലത്ത് (ഗ്ലോബൽ പി.ആർ.ഒ ആൻഡ് പ്രസിഡന്റ് - പി.എൽ.സി ബഹ്റൈൻ) ജെയ്ന്റെ മാതൃകാപരമായ സേവനത്തെ പ്രശംസിച്ചു. എംബസിയുടെയും ഇന്ത്യൻ സമൂഹത്തിന്റെയും ഇടയിലെ ബന്ധം ശക്തമാക്കുന്നതിൽ അദ്ദേഹം വഹിച്ചു വന്ന പങ്ക് വളരെ പ്രധാനപ്പെട്ടതാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

