ശീതളപാനീയ കുപ്പിയിൽ എലിക്കുഞ്ഞ്; അന്വേഷണം തുടങ്ങി

21:11 PM
04/07/2019
cool-drinks

മനാമ: ബഹ്റൈനിൽ ശീതളപാനീയ കുപ്പിയിൽ എലിക്കുഞ്ഞിനെ കണ്ട സംഭവത്തിൽ ആരോഗ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചു. പ്രമുഖ കമ്പനിയുടെ ശീതളപാനീയം കുടിക്കുന്നതിനിടയിലാണ് ഇന്ത്യൻ പ്രവാസി കുപ്പിയിൽ ചത്ത എലിക്കുഞ്ഞിനെ കണ്ടത്. 

ഇതിനെ തുടർന്നുള്ള അസ്വസ്ഥതമൂലം പ്രവാസി ഛർദിച്ചവശനാകുകയും മുഹറഖിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയുമായിരുന്നു. ശീതളപാനീയത്തിൽ എലിക്കുഞ്ഞിനെ കണ്ട സംഭവത്തി​​െൻറ വീഡിയോയും സാമൂഹിക മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. 

സ്വകാര്യ ആശുപത്രിയിൽ എത്തിയ വ്യക്തിയെ തൊട്ടടുത്ത ഗവൺമ​​െൻറ് ആശുപത്രിയിലേക്ക് റഫർ ചെയ്തതായി ആശുപത്രി അധികൃതർ വ്യക്തമാക്കി.
 

Loading...
COMMENTS