ഫാഷൻ ഡിസൈനിങ്, ആഭരണ നിർമാണ പരിശീലനവുമായി റഷീദ ഷരീഫ്
text_fieldsമനാമ: ചെലവുകുറഞ്ഞ രീതിയിൽ ഫാഷൻ ഡിസൈനിങ്, ആഭരണ നിർമാണം എന്നിവ പ്രവാസലോകത്തെ വ ിദ്യാർഥികളെയും വീട്ടമ്മമാരെയും പരിശീലിപ്പിക്കാൻ പ്രമുഖ പരിശീലക റഷീദ ഷരീഫ് ബ ഹ്റൈനിലെത്തി. കണ്ണൂർ തളിപ്പറമ്പ് സ്വദേശിയായ റഷീദ ഇതിനകം കേരളത്തിൽ ആയിരത്തോളം പഠന ക്ലാസുകൾ നടത്തി ശ്രദ്ധേയയാണ്. അബൂദബിയിലും ഇവർ ക്ലാസെടുത്തിട്ടുണ്ട്.
ഫാഷൻ ഡിസൈനിങ്, ആഭരണ നിർമാണം, ഇൻറീരിയർ ഡെക്കറേഷൻ, മറ്റ് അലങ്കാരപ്പണികൾ, കരകൗശല വസ്തുക്കളുടെ നിർമാണം എന്നിവയാണ് റഷീദ പരിശീലിപ്പിക്കുന്നത്. വളരെ ചെറിയ തുക മുതൽമുടക്കി ആർക്കും എളുപ്പത്തിൽ ചെയ്യാവുന്ന സംരംഭമാണ് ഇൗ മേഖലയെന്ന് ഇവർ പറയുന്നു.
16 വർഷമായി ഇൗ രംഗത്തുള്ള റഷീദയുടെ പഠന ക്ലാസിൽ പെങ്കടുത്ത നിരവധി വനിതകൾ വിവിധ അറലങ്കാര വസ്തുക്കളും ഫാഷൻ വസ്ത്രങ്ങളും നിർമിച്ച് വിപണനം നടത്തുന്നുണ്ട്. എൻ.എസ്.എസ്, ബഹ്റൈൻ പ്രതിഭ, മാട്ടൂൽ അസോസിയേഷൻ എന്നിവിടങ്ങളിൽ ഇവരുടെ പരിശീലന ക്ലാസുകൾ നടന്നിരുന്നു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 3393 6576.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
