Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബഹ്‌റൈനിൽ ആകാശത്ത് അപൂർവ 'ഷെൽഫ് ക്ലൗഡ്'

text_fields
bookmark_border
ശക്തമായ കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ലക്ഷണമെന്ന് ഭൗതികശാസ്ത്ര വിദഗ്ധൻ
ബഹ്‌റൈനിൽ ആകാശത്ത് അപൂർവ ഷെൽഫ് ക്ലൗഡ്
cancel
camera_alt

രാവിലെ ബഹ്റൈന്‍റെ ആകാശത്ത് കണ്ട 'ഷെൽഫ് ക്ലൗഡ്'

മനാമ: ബഹ്‌റൈനിൽ ഇന്ന് പുലർച്ചെയുണ്ടായ കനത്ത ഇടിമിന്നലോടു കൂടിയ മഴയ്‌ക്കൊപ്പം ആകാശത്ത് അപൂർവമായ 'ഷെൽഫ് ക്ലൗഡ്' ദൃശ്യമായതായി പ്രമുഖ ഭൗതികശാസ്ത്രജ്ഞൻ പ്രൊഫ. ഡോ. വഹീബ് ഈസ അൽ നാസർ വ്യക്തമാക്കി. കൊടുങ്കാറ്റിന്‍റെ മുന്നോടിയായി കാണപ്പെടുന്ന സവിശേഷമായ ഈ മേഘരൂപം പ്രകൃതിയിലെ അതിശക്തമായ കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ലക്ഷണമാണെന്ന് അദ്ദേഹം പ്രാദേശിക പത്രത്തിന് നൽകിയ പ്രസ്താവനയിൽ പറഞ്ഞു.

ആകാശത്ത് ഒരു തട്ട് തൂക്കിയിട്ടിരിക്കുന്നത് പോലെ തിരശ്ചീനമായി കാണപ്പെടുന്ന താഴ്ന്ന നിലയിലുള്ള കട്ടിയേറിയ മേഘങ്ങളാണ് 'ഷെൽഫ് ക്ലൗഡ്'. ചൂടുള്ള വായു മുകളിലേക്ക് ഉയരുകയും കൊടുങ്കാറ്റിന്‍റെ മുൻഭാഗത്തുള്ള തണുത്ത വായു താഴേക്ക് പതിക്കുകയും ചെയ്യുമ്പോഴാണ് ഇത്തരം മേഘങ്ങൾ രൂപപ്പെടുന്നത്. ഇത് സാധാരണയായി അതിശക്തമായ ഇടിമിന്നൽ മേഘങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.

ഷെൽഫ് ക്ലൗഡ് ദൃശ്യമാകുന്നത് കാലാവസ്ഥയിലെ പെട്ടെന്നുള്ള മാറ്റങ്ങളെയാണ് സൂചിപ്പിക്കുന്നത്. കാറ്റിന്‍റെ വേഗത വർധിക്കുക, താപനില പെട്ടെന്ന് താഴുക, കനത്ത മഴ എന്നിവ ഇതിന്‍റെ ഫലമായി ഉണ്ടാകാം. ഇന്ന് പുലർച്ചെ രാജ്യത്തുണ്ടായ കനത്ത മഴ ഈ പ്രതിഭാസത്തിന്‍റെ തുടർച്ചയായിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.

ബഹ്‌റൈനിലെ കാലാവസ്ഥാ വ്യതിയാനം വരും ദിവസങ്ങളിലും തുടരുമെന്നതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ ആവർത്തിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Rare 'shelf cloud' in Bahrain sky
Next Story